ബീജിംഗ്: ലോകത്തിന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ‘വിന്നി ദി പൂ’ കരടിക്ക് ചൈനയില്‍ നിരോധനം. കാരണം കേട്ടാല്‍ ഞെട്ടും! ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി രൂപസാദൃശ്യമുണ്ടെന്നും ജിന്‍പിംഗിനെ കളിയാക്കാന്‍ സോഷ്യല്‍ മീഡിയ ‘വിന്നി ദി പൂ’ കരടിയെ ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. എന്നാല്‍ ഇതേസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

2013 മുതലാണ് ചൈനയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ജിന്‍പിങിനെ ഇത്തരത്തില്‍ കളിയാക്കി തുടങ്ങിയത്. പൂ തന്റെ സുഹൃത്തായ കടുവക്കുട്ടിക്കൊപ്പവും ജിന്‍പിങ് ബരാക് ഒബാമയ്‌ക്കൊപ്പവും നടക്കുന്ന ചിത്രം അന്നു മുതലേ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ പിന്നീട് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

വി-ചാറ്റിന്റെ ഔദ്യോഗിക സ്റ്റിക്കര്‍ ഗ്യാലറിയില്‍ നിന്നും ‘വിന്നി ദി പൂ സ്റ്റിക്കറു’കളും നീക്കം ചെയ്തു. ഇംഗ്ലീഷ് എഴുത്തുകാരന്‍ എ.എ മില്‍നെ സൃഷ്ടിച്ച കഥാപാത്രമാണ് വിന്നി. പിന്നീട് അനിമേഷന്‍ കമ്പനി ഡിസ്‌നി ഇതിനെ ടിവി പരമ്പരയാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ