മൃഗശാല ജീവനക്കാരനെ ചവിട്ടി താഴെയിട്ട് ചിമ്പാന്‍സി രക്ഷപ്പെട്ടു; മയക്കുവെടി വച്ച് പിടികൂടി പൊലീസ്

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലാ ജീവനക്കാരനെ ചവിട്ടി താഴെയിട്ട് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു

Chimpanzee,ചിമ്പാന്‍സി, Animals, മൃഗം, China, ചൈന, zoo, മൃഗശാല, police, പൊലീസ്, viral video വൈറല്‍ വീഡിയോ

ചൈനയില്‍ മൃഗശാലയില്‍ നിന്നും ചിമ്പാന്‍സി രക്ഷപ്പെട്ടത് സന്ദര്‍ശകര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഹെഫൈ വൈൽഡ്‌ലൈഫ് പാര്‍ക്കില്‍ വെളളിയാഴ്ചയാണ് സംഭവം ഉണ്ടായത്. 12 വയസുകാരനായ യാങ് യാങ് എന്ന് വിളിപ്പേരുളള ചിമ്പാന്‍സി ആണ് മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്ത് ചാടിയത്. പൊട്ടി വീണ ഒരു മുളവടിയിലൂടെയാണ് ചിമ്പാന്‍സി കൂട്ടില്‍ നിന്നും ചാടിയതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു. ഇതിനെ പിടികൂടാന്‍ ശ്രമിച്ച മൃഗശാലാ ജീവനക്കാരന്റെ നേരേ ചാടി വീണ് ഇടിച്ച് താഴെയിട്ടു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സന്ദര്‍ശകരെ ഒഴിപ്പിച്ചു. തുടര്‍ന്ന് മയക്കുവെടി വച്ചാണ് ചിമ്പാന്‍സിയെ പിടികൂടി കൂട്ടിലടച്ചത്. ഇതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും തന്നെ പരുക്കില്ലെന്ന് ഹെഫൈ പൊലീസ് അറിയിച്ചു. പൊലീസാണ് വീഡിയോ പുറത്ത് വിട്ടത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Chimpanzee escapes zoo enclosure

Next Story
നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ: ഒടുവില്‍ ക്ഷമ നശിച്ച് ട്രോളുകളോട് പ്രതികരിച്ച് മല്യVijay Mallya, വിജയ് മല്യ, Chris Gayle, ക്രിസ് ഗെയില്‍, london, ലണ്ടന്‍, twitter, ട്വിറ്റര്‍, trollsട്രോളുകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express