/indian-express-malayalam/media/media_files/uploads/2022/08/vizhinjam-port.jpg)
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിര മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ദിവസങ്ങളായി തുടരുകയാണ്. തീരദേശവാസികളുടെ വിവിധ തരത്തിലുള്ള സമരമാര്‍ഗങ്ങള്‍ കേരളം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. മത്സ്യബോട്ടുകളുമായി തിരുവനന്തപുരം നഗരത്തില്‍ നടത്തിയ പ്രതിഷേധം വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.
ഇന്നാകാട്ടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനേയും അവഗണിച്ച് തീരത്തും കരയിലും ഓരേ പൊലെ പ്രതിഷേധിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. സമരത്തിന്റെ ചൂട് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലുമുണ്ട്. തീരദേശവാസികളായ കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയില്‍ അവരുടെ ആവേശവും വ്യക്തമാണ്.
"വേണ്ടേ വേണ്ട ഹാര്‍ബര്‍ വേണ്ട..തോക്കത്തില്ല തോക്കത്തില്ല മത്സ്യത്തൊഴിലാളികള്‍ തോക്കത്തില്ല," ഇങ്ങനെയാണ് കുട്ടികളുടെ മുദ്രാവാക്യം. സാധാരണ സമരങ്ങളിലെപോലെ നയിക്കാനും ഒരു കുട്ടി നേതാവുണ്ട്. നേതാവ് വിളിക്കുന്ന മുദ്രാവാക്യം ഏറ്റു വിളിക്കുകയാണ് കൂടെയുള്ളവര്‍. പ്ലാസ്റ്റിക്ക് കുടത്തിലും പാത്രത്തിലും കൊട്ടിപ്പാടിയാണ് മുദ്രാവാക്യം വിളി.
വീഡിയോ കാണാം:
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ തീരദേശവാസികള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാന്‍ തീരദേശവാസികള്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us