scorecardresearch
Latest News

‘ആ ലാത്തി തരുവോ?’; വനിതാ പൊലീസിനോട് പെണ്‍കുട്ടി, പിന്നാലെ കരച്ചില്‍

ഇന്ത്യന്‍ പൊലീസിന്റെ മറ്റൊരു മുഖമെന്നായിരുന്നു ഒരാള്‍ വീഡിയോയെ വിശേഷിപ്പിച്ചത്

‘ആ ലാത്തി തരുവോ?’; വനിതാ പൊലീസിനോട് പെണ്‍കുട്ടി, പിന്നാലെ കരച്ചില്‍

നിഷ്കളങ്കതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നവരാണ് കുട്ടികള്‍. കുസൃതിക്കുടുക്കകളുടെ പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയോടെ ലാത്തി ആവശ്യപ്പെടുന്ന വീഡിയോയാണ് നെറ്റിസണ്‍സിന്റെ ഹൃദയം കവര്‍ന്നത്.

ഫുട്ട്പാത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിലേക്ക് കുട്ടിയെത്തിയത്. ആദ്യം ലാത്തിയിലേക്ക് കൈ ചൂണ്ടിയപ്പോള്‍ ഉദ്യോഗസ്ഥ ലാത്തിയൊളുപ്പിച്ചു. എന്നാല്‍ വീണ്ടും ലാത്തി കണ്ടതോടെ കുട്ടിക്ക് വാശിയായി, പിന്നാലെ കരച്ചിലും തുടങ്ങി.

കനിഷ്ക ബിഷ്ണൊ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടികളുടെ കുസൃതികളുടെ നിരവധി വീഡിയോകള്‍ അക്കൗണ്ടില്‍ കാണാം. ഏഴരലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.

കുട്ടിയുടെ വീഡിയോ കണ്ടതിന് ശേഷം മാനസികാവസ്ഥ മെച്ചപ്പെട്ടെന്ന് കമന്റ് ചെയ്തവരുമുണ്ട് വീഡിയോയ്ക്ക് താഴെ. ഇന്ത്യന്‍ പൊലീസിന്റെ മറ്റൊരു മുഖമെന്നായിരുന്നു ഒരാള്‍ വീഡിയോയെ വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Child wants policewomans lathi cries video