സ്വന്തം കുഞ്ഞ് ആദ്യമായി അച്ഛൻ എന്നു വിളിക്കുമ്പോൾ ഒരു പിതാവിന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലോകം മുഴുവൻ കീഴടങ്ങിയ പ്രതീതിയായിരിക്കും അപ്പോൾ ആ അച്ഛന്റെ മനസ്സിൽ ഉണ്ടാവുക. അച്ഛനും കുഞ്ഞും തമ്മിലുളള സ്നേഹബന്ധത്തിന്റെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ പലരുടെയും ഹൃദയം കവരുന്നത്.

ആദ്യമായി ചാച്ചൻ എന്നു വിളിക്കുന്ന കുഞ്ഞിനെ വാരിപ്പുണർന്ന് ഉമ്മ വയ്ക്കുന്ന അച്ഛനെക്കാണുമ്പോൾ അറിയാതെയെങ്കിലും ചിലർ അച്ഛനാവാൻ കൊതിച്ചുകാണും. അത്രയ്ക്ക് മനോഹരമാണ് വീഡിയോ. കുഞ്ഞു വാ കൊണ്ട് ചാച്ചൻ എന്നു വിളിപ്പിക്കാൻ പഠിപ്പിക്കുകയാണ് ആ അച്ഛൻ. അച്ഛൻ പറയുന്നതുകേട്ട് ചാച്ചൻ എന്നു കുഞ്ഞ് വിളിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇടയ്ക്ക് സന്തോഷം കൊണ്ട് അയാൾ അലറിവിളിക്കുകയാണ്.

അക്ഷരനഗരി കോട്ടയം എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം, വീഡിയോയിലുളള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവില്ല. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ