ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയുടെ മകള്‍ക്ക് പേരിട്ടു. ആദ്യമായി കുട്ടിയുടെ മനോഹരമായ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് മകളുടെ പേര് അദ്ദേഹം പുറത്തുവിട്ടത്. അതിദി പൂജാര എന്നാണ് കുഞ്ഞിന് പേരിട്ടത്. ഫെബ്രുവരി 22നാണ് അതിദി ജനിച്ചത്.

മാലാഖ പൊലൊരു പെണ്‍കുഞ്ഞിന്റെ പിതാവായതിന്റെ സന്തോഷം ചേതേശ്വര്‍ പൂജാര ഫെബ്രുവരി 23നാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മകള്‍ക്കും ഭാര്യക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ജീവിതത്തിലെ പുതിയ ആളെ സ്വാഗതം ചെയ്യുന്നുവെന്ന് പൂജാര കുറിച്ചത്. തങ്ങളുടെ ആഗ്രഹം പൂര്‍ത്തിയായിയെന്നും പൂജാര കുറിച്ചിട്ടുണ്ട്.

2018 ല്‍ നടക്കുന്ന ഐപിഎല്ലിലേക്കായുള്ള താരലേലത്തില്‍ വില്‍ക്കാതെ പോയ താരമായിരുന്നു ചേതേശ്വര്‍ പൂജാര. നിലവില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റിലാണ് പൂജാര പങ്കെടുക്കുന്നത്. പൂജാരയുടെ ടീം ബറോഡയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് സെമി ഫൈനലില്‍ കടന്നിരുന്നു.

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വന്‍മതില്‍ പോലെ ഉറച്ച് നില്‍ക്കുന്നതിനിടയില്‍ ആദ്യം റണ്ണെടുക്കാന്‍ പൂജാര മറന്ന് പോയത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ക്രീസിലെത്തിയാല്‍ ക്ഷമയുടെ പര്യായമായി വരെ പൂജാരയെ കാണുന്നെന്ന് വരെ പരിഹാസം നേരിട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ