scorecardresearch

‘കൊത്ത് പൊറോട്ട ഏറെ ഇഷ്ടം’; ചെന്നൈ താരങ്ങളുടെ വീഡിയോ വൈറല്‍

”വിക്കറ്റിനോ ഭക്ഷണത്തിനോ വേണ്ടി എപ്പോഴും വിശക്കുന്ന രണ്ട് സിംഹങ്ങള്‍”ആരാധകന്‍ കുറിച്ചു.

Chennai-Super-Kings-kothu-parotta
Chennai-Super-Kings

ന്യൂഡല്‍ഹി: തിരക്കേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഷെഡ്യൂളിനിടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ മതീശ പതിരണയും മഹേഷ് തീക്ഷണയും അല്‍പസമയം അവധിയെടുത്ത് കോഴിക്കറിയുമായി കൊത്തുപറോട്ട ആസ്വദിച്ചു. ബൗളിംഗ് മികവ് കൊണ്ട് ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ച ശ്രീലങ്കന്‍ താരങ്ങള്‍ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചാരത്തിലുള്ള വിശിഷ്ടമായ വിഭവത്തെക്കുറിച്ച് സംസാരിച്ചു.

കൊത്തു എന്നാല്‍ തമിഴില്‍ കീറിയതോ അരിഞ്ഞതോ ആയത് എന്നാണ് അര്‍ത്ഥമാക്കുന്നത്, പച്ചക്കറികള്‍, കടല്‍ ഭക്ഷണം, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മാംസം എന്നിവയുമായി പൊറോട്ടയുടെ ചെറുതായി മുറിച്ചത് ഇളക്കിയാണ് പെറോട്ട ഉണ്ടാക്കുന്നത്. വീഡിയോയില്‍, കൊത്തുപറോട്ട തന്റെ ഇഷ്ടഭക്ഷണമാണെന്ന് മഹേഷ് തീക്ഷണ സമ്മതിക്കുമ്പോള്‍, അത് തന്റെ പ്രിയപ്പെട്ട വിഭവമാണെന്ന് മതീഷ പതിരണ പറയുന്നു. രണ്ട് കളിക്കാരും കൊത്ത് പൊറോട്ട കഴിക്കുമ്പോള്‍ കൊത്തുപറോട്ട കുറച്ച് ചീസിനൊപ്പം വരുമ്പോള്‍ തനിക്ക് അത് കൂടുതല്‍ ഇഷ്ടമാണെന്ന് മഹേഷ് തീക്ഷണ കൂട്ടിച്ചേര്‍ത്തു.

”മഹീഷിനും മതീഷയ്ക്കുമൊപ്പം കൊത്തു പറോട്ടയുടെ രുചികളിലൂടെയും നിങ്ങളെ കൊണ്ടുപോകുന്നു.” തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എഴുതി. ശനിയാഴ്ച പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 1.9 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. ”പതിരന ചിരി് ഞാന്‍ ഇഷ്ടപ്പെടുന്നു’ ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് അതിനെ കുറിച്ച് കമന്റ് ചെയ്തു. ”വിക്കറ്റിനോ ഭക്ഷണത്തിനോ വേണ്ടി എപ്പോഴും വിശക്കുന്ന രണ്ട് സിംഹങ്ങള്‍” മറ്റൊരു ആരാധകന്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Chennai super kings players relish kothu parotta