ചെനാബ് പാലത്തിന്റെ രണ്ട് വശങ്ങളെ ബന്ധിപ്പിക്കുന്ന ‘ഗോള്‍ഡന്‍ ജോയിന്റ്’ ന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. 359 മീറ്റര്‍ ഉയരമുള്ള ചെനാബ് പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ ഉയരമുണ്ട്.
‘ഗോള്‍ഡന്‍ ജോയിന്റ്’ (പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാര്‍ നല്കിയ പേര്) ചിനാബ് പാലം പദ്ധതി പൂര്‍ത്തീകരിച്ചത് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. പാലം പണി പൂര്‍ത്തിയായതിന് ശേഷം പാലത്തില്‍ നടന്ന ആഘോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ റെയില്‍വേ മന്ത്രാലയം പങ്കിട്ടു.
തൊഴിലാളികള്‍ പടക്കം പൊട്ടിക്കുന്നതും പാലത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്ത വീഡിയോ മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്. 12,000 ല്‍ അധികം ലൈക്കുകളും വീഷിയോയ്ക്ക് ലഭിച്ചു.
”ഇത് സാധ്യമാക്കിയ റെയില്‍വേ ടീമിനെയും മറ്റ് ഏജന്‍സികളെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. വീഡിയോയെ കുറിച്ച് ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു.
മുംബൈ ആസ്ഥാനമായുള്ള അഫ്കോണ്‍സ് എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവില്‍ പണിത പാലം ധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ ഭാഗമാണ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ ക്രെയിനിന്റെ സഹായത്തോടെയാണ് ഓരോ സെഗ്മെന്റുകളും സ്ഥാപിച്ചത്.