scorecardresearch

'ബോധവൽക്കരണമല്ല, ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്'; പൂനം പാണ്ഡെയ്‌ക്കെതിരെ വ്യാപക വിമർശനം

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതോടെ നടി പൂനം പാണ്ഡെയ്‌ക്കെതിരെ സിനിമാ മേഖലയിൽ നിന്നടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതോടെ നടി പൂനം പാണ്ഡെയ്‌ക്കെതിരെ സിനിമാ മേഖലയിൽ നിന്നടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്

author-image
Trends Desk
New Update
Poonam Pandey Instagram post

ചിത്രം: ഇൻസ്റ്റഗ്രാം/പൂനം പാണ്ഡെ

നടിയും മോഡലുമായ പൂനം പാണ്ഡെ, മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ തുടർന്നാണ് മരണ വാർത്ത പുറത്തുവന്നത്. സെർവിക്കൽ കാൻസർ ബാധിച്ചാണ് താരം മരിച്ചെന്നായിരുന്നു പോസ്റ്റ്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് പൂനം പാണ്ഡെ ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് വീണ്ടും ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.

Advertisment

സെർവിക്കൽ കാൻസറിനെതിരേ ബോധവൽക്കരണം നടത്താനെന്ന വിചിത്ര വാദവുമായാണ് താരം വീണ്ടു പ്രത്യക്ഷപ്പെട്ടത്. എന്നാൽ വ്യാജമായി മരണവാർത്ത പ്രചരിച്ചതിൽ നിരവധി ആളുകളാണ് സോഷ്യൽ മീഡിയിയിലടക്കം വിമർശനവുമായെത്തുന്നത്. 

"അറിവില്ലായ്മയെ തുടർന്ന് ആയിരക്കണക്കിന് സ്ത്രീകൾ സെർവിക്കൽ കാൻസറിനെ തുടർന്ന് മരണപ്പെടുന്നു. മറ്റ് ചില കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി, സെർവിക്കൽ കാൻസർ പൂർണമായും തടയാവുന്നതാണ്. എച്ച്‌പിവി വാക്സിനിലും നേരത്തെയുള്ള  പരിശോധനകളുമാണ് പ്രധാനം. ഈ രോഗം മൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ നമുക്കുണ്ട്. ഈ രോഗത്തിന്റെ വിനാശകരമായ ആഘാതം അവസാനിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,'' മരണവാർത്ത വ്യാജമാണെന്ന വീഡിയോയിലെ പൂനം പാണ്ഡെയുടെ വിശദീകരണം ഇങ്ങനെ.

Advertisment

താരത്തിന്റെ പോസ്റ്റിലടക്കം നിരവധി കാഴ്ചക്കാർ, വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇത് ബോധവൽക്കരണം​ അല്ല, ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്," ഒരു ഉപയോക്താവ് കുറിച്ചു. "ഇത്തരം സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ, വ്യാജ മരണം തിരഞ്ഞെടുത്തത്, രാജ്യത്ത് സെർവിക്കൽ കാൻസറിനെ അതിജീവിക്കുന്ന രോഗികളിൽ ഉണ്ടാക്കിയ ആഘാതെ ചെറുതല്ല, ഇത് വെറും പി ആർ സ്റ്റണ്ട് ആണ്," മറ്റൊരു ഉപയോക്താവ് കുറിച്ചു.

ബോളിവുഡ് സംവിധായകരും അഭിനേതാക്കളും അടക്കം ചലച്ചിത്രമേഖലയിൽ നിന്നും നിരവധി ആളുകൾ താരത്തെ വിമർശിച്ച് പേസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.

Read More

Viral Post Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: