scorecardresearch

നിലപാടില്‍ തീര്‍ത്ത വരണമാല്യം ചാര്‍ത്തി അഖിലയും അനൂപും

ആദര്‍ശങ്ങളില്‍ ഉറച്ചു നിന്നാണ് വിവാഹ സത്കാരത്തിന്റെ വേദി പോലും ഒരുക്കിയത്

ആദര്‍ശങ്ങളില്‍ ഉറച്ചു നിന്നാണ് വിവാഹ സത്കാരത്തിന്റെ വേദി പോലും ഒരുക്കിയത്

author-image
Kiran Gangadharan
New Update
നിലപാടില്‍ തീര്‍ത്ത വരണമാല്യം ചാര്‍ത്തി അഖിലയും അനൂപും

കൊച്ചി: വിവാഹ സത്കാര വേദിയില്‍ നവ വധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍ വച്ചാല്‍ എങ്ങിനിരിക്കും. ഭൂരിഭാഗം കുടുംബങ്ങളിലും അതൊരു കലഹത്തിന് തന്നെ കാരണമായേക്കും. എന്നാല്‍ എറണാകുളം കടവന്ത്ര ലയണ്‍സ് ക്ലബ് ഹാളില്‍ തുറവൂര്‍ സ്വദേശി അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുടെയും വിവാഹസത്കാരം അത്തരത്തില്‍ ഒന്നായിരുന്നു.

Advertisment

ജാതി-മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുളള പെണ്‍കുട്ടികളില്‍ നിന്ന് വിവാഹ അഭ്യര്‍ത്ഥന ക്ഷണിച്ച് അനൂപ് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. അതിന് ലഭിച്ച മറുപടി കത്തായിരുന്നു അഖിലയുടേത്. എന്നാല്‍ അവിടെ തീര്‍ന്നില്ല അനൂപിന്റെ നിബന്ധനകള്‍. 'താലി ഞാന്‍ കെട്ടില്ല. മതപരമായി വിവാഹം കഴിക്കാനും സാധിക്കില്ല,' എന്നുകൂടി അയാള്‍ പറഞ്ഞു.

അഖിലയ്ക്ക് ഒന്നിനോടും വിയോജിപ്പുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ കൊതിച്ച ഒന്ന് കേട്ടതിന്റെ സന്തോഷത്തിലായിരുന്നു അവരും. അങ്ങിന അനൂപും അഖില പി.രവീന്ദ്രനും വിവാഹിതരായി. നവംബര്‍ എട്ടിന് കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു ഒപ്പില്‍ കാര്യം തീര്‍ന്നു.

publive-image

പരമ്പരാഗതമായി കണ്ട് ശീലിച്ചതോ, ആചരിച്ച് പോന്നതോ ആയ വിവാഹമായിരുന്നില്ല അത്. ആചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്. കൊച്ചിയില്‍ മാത്രമാണ് വിവാഹസത്കാരം സംഘടിപ്പിച്ചത്.

Advertisment

സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിവാഹ സത്കാരവും നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായി. 'ആത്മാര്‍ത്ഥ സ്‌നേഹമാണ് യഥാര്‍ത്ഥ വിപ്ലവത്തെ നയിക്കുന്നത്,' ചെഗുവേരയുടെ ഈ വാക്യമായിരുന്നു വേദിയില്‍ പശ്ചാത്തലമൊരുക്കിയത്. നവവരനും നവവധുവിനും ഇരിക്കാന്‍ മരക്കസേര!, അത് മറ്റൊരു കാഴ്ചയായിരുന്നു. വേദിയുടെ ഒരു മൂലയില്‍ പഴയ ഹീറോ സൈക്കിള്‍ വച്ചത് ലളിത ജീവിതയാത്രയുടെ മറ്റൊരു കാഴ്ചയുമായി.

ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് സത്കാരത്തിന്റെ ഭക്ഷണം എത്തിച്ചത്. സദ്യയ്ക്കു പകരം കപ്പയും മീന്‍കറിയുമായിരുന്നു അതിഥികൾക്ക് വിളമ്പിയത്. പേപ്പര്‍ ഗ്ലാസിനും പ്ലാസിക് പാത്രങ്ങൾക്കും പകരം ചില്ലുഗ്ലാസുകളും പാത്രങ്ങളുമാണ് ഭക്ഷണം നല്‍കാന്‍ ഉപയോഗിച്ചത്. വിവാഹസത്കാരത്തില്‍ 'ഗ്രീന്‍ പ്രോട്ടോക്കോള്‍' നടപ്പാക്കണമെന്നത് മറ്റൊരു ആഗ്രഹമായിരുന്നു.

publive-image വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം ഇരുവരും പുറത്തേക്ക് വരുന്നു

1954 ലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ആലപ്പുഴയില്‍ പട്ടികജാതി-വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസറാണ് അനൂപ്. മലപ്പുറം മഞ്ചേരിയിലെ കെഎഎച്ച്എം യൂണിറ്റി വുമണ്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അദ്ധ്യാപികയാണ് അഖില.

അനൂപിന്റെയും അഖിലയുടെയും തീരുമാനത്തില്‍ യാതൊരു എതിർപ്പുകളുമില്ലാതെ സന്തോഷപൂർവ്വം ഇരുവീട്ടുകാരും ഒപ്പം ചേർന്നു.

Marriage

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: