/indian-express-malayalam/media/media_files/2025/12/28/chathikkatha-chandhu-ai-video-2025-12-28-16-50-07.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ജയസൂര്യയെ നായകനാക്കി റാഫി മെക്കാർട്ടിന് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു 2004 പുറത്തിറങ്ങിയ 'ചതിക്കാത്ത ചന്തു'. ജയസൂര്യക്കൊപ്പം, ലാൽ, വിനീത്, നവ്യ നായർ, ഭാവന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ, സലീം കുമാറും കൊച്ചിൻ ഹനീഫയും ജഗതി ശ്രീകുമാറും അടക്കം മലയാളത്തിന്റെ ഹാസ്യ രാജക്കന്മാരും അണിനിരന്നിരുന്നു.
ഇപ്പോഴിതാ, ചതിക്കാത്ത ചന്തുവിലെ കഥാപാത്രങ്ങളുടെ ഒരു ടാബ്ലോ മ്യൂസിയമാണ് സൈബറിടത്ത് വൈറലാകുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ടാബ്ലോ മ്യൂസിയത്തിന്റെ എഐ വീഡിയോയാണ് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തകർന്നുവീഴാറായ കെട്ടടത്തിൽ പൊടിപിടിച്ചു കിടക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാനാവുക.
Also Read: ''ഒരു മമ്മൂട്ടി, ഒരുപാട് കഥാപാത്രങ്ങൾ''; വേഷ പകർച്ചയുടെ രാജാവിന് കൈയ്യടിച്ച് ആരാധകർ; വീഡിയോ
"ചന്തുവിൽ നിന്നും ചതിക്കപ്പെടാത്തവരുടെ ടാബ്ലോ മ്യൂസിയം" എന്ന ക്യാപ്ഷനോടെ 'കനവുകഥ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2 ദശലക്ഷത്തോളം കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്. 1.28 ലക്ഷം ലൈക്കുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.
"ഞങ്ങളുടെ നിറമുള്ള ഓർമ്മകളെ ഇങ്ങനെ പൊടിപിടിച്ചു മാറാല ചുറ്റി കാണാൻ ഇനിയും വയ്യ..." എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. വീഡിയോയുടെ ഒറിജിനാലിറ്റിയെ പ്രശംസിച്ചും നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്.
Read More: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us