scorecardresearch

'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ചത്താ പച്ച'യിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ചത്താ പച്ച'യിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റെസ്‌ലിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്'. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച  സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. അർജുൻ അശോകൻ, റോഷൻ മാത്യു ഉൾപ്പെടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisment

ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചുപോകുന്ന വാൾടർ എന്ന കഥാപാത്രം മമ്മൂട്ടി അല്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തുന്നതിനു മുന്നേ വാൾടറുടെ ലുക്കിൽ മമ്മൂട്ടി എത്തുന്ന എഐ വീഡിയോയാണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Also Read: വർഷങ്ങൾക്കു ശേഷം മാടമ്പള്ളി തറവാട്ടിൽ ഒത്തുകൂടി ഡോ. സണ്ണിയും നകുലനും ഗംഗയും; വീഡിയോ

മുടിനീട്ടി പുറകിലേക്ക് കെട്ടി സ്റ്റൈലിഷ് ലുക്കിൽ നടന്നുവരുന്ന രീതിയിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന വീഡിയോ 'കനവുകഥ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. "രാജാവിന് മുന്നിൽ കാലം നിശബ്ദമാകട്ടെ!" എന്ന ക്യാപ്ഷനും വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. മമ്മൂട്ടിയുടെ ലുക്ക് ഇങ്ങനെയാണെങ്കിൽ സംഗതി കത്തും എന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടി' എന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

Also Read: സജിയായി തിലകൻ, ബോബിയായി ജയറാം; ഈ 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മിയെ കണ്ടോ? വീഡിയോ 

അതേസമയം, അർജുൻ അശോകനും റോഷൻ മാത്യുവിനും ഒപ്പം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്..

Read More: അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം; ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാക്കളിൽ ധ്യാനും വിനീതും നവ്യയും, എഐ വീഡിയോ

Mammootty AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: