scorecardresearch

ChatGPT: ചാറ്റ്ജിപിടിയെ ട്രോളിയാണ് വീഡിയോ; എല്ലാവരും ശ്രദ്ധിക്കുന്നത് മണിച്ചേട്ടനെ!

ChatGPT AI Troll Video: എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കുമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടു.

ChatGPT AI Troll Video: എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കുമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടു.

author-image
Trends Desk
New Update
Chatgpt troll video

Source: Screengrab

ChatGPT Comedy Video: ഒരു തൊണ്ടവേദനയോ, അതല്ലെങ്കിൽ മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ  വന്നാൽ ആദ്യം തന്നെ അതിന്റെ കാരണം ഗൂഗിൾ ചെയ്ത് നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇങ്ങനെ ഗൂഗിൾ ചെയ്ത് നോക്കി കാൻസർ ഉൾപ്പെടെയുള്ളവയുടെ ലക്ഷണം എന്നെല്ലാമുള്ള സെർച്ച് റിസൽറ്റ് കണ്ട് ഞെട്ടിയവരുമുണ്ട്. എഐ കാലത്തിലേക്ക് ലോകം എത്തിയതോടെ ജെമിനി, ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി എന്നിവരെല്ലാം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. പക്ഷേ നമ്മളെ വട്ടം ചുറ്റിക്കുന്ന കാര്യത്തിൽ ഇവരും പിന്നിലല്ല. 

Advertisment

ചാറ്റ്ജിപിടിയെ ട്രോളിക്കൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കലാഭവൻ മണിയും നദിർഷയും ഒരുമിച്ചുള്ള ഒരു സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോയാണ് ചാറ്റ്ജിപിടിയെ ട്രാളാൻ ഉപയോഗിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി ഉത്തരങ്ങൾ മാറി മാറി പറഞ്ഞ് ആളുകളെ വട്ടം കറക്കുന്നതാണ് ഇവിടെ രസകരമായ വീഡിയോയുമായി കൂട്ടിയിണക്കുന്നത്. 

Also Read: രാമൻകുട്ടി, ശരിക്ക് ഒന്ന് നോക്കിക്കേ, എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ! തൃശൂർ ഡാ!

എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കുമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ആളുകൾ വീഡിയോ കണ്ടു. ചാറ്റ്ജിപിടിയെ ട്രോളുന്നതാണ് എങ്കിലും കലാഭവൻ മണിയുടെ ഒരു ഉഗ്രൻ പെർഫോമൻസ് വീണ്ടും കാണാൻ പറ്റിയതിന്റെ സന്തോഷമാണ് പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്. 

Also Read: 'പോടാ ഹംകേ; ഖാദർ എന്നാ സുമ്മാവാ'; ആ മുത്തം വാങ്ങിയത് കണ്ടോ!

ചാറ്റ്ജിപിടിയോട് 'Don't Sugarcoat' എന്ന് പറഞ്ഞാൽ മതിയെന്ന് ടിപ്സ് കൊടുക്കുന്നുണ്ട് ചിലർ കമന്റ് ബോക്സിൽ വന്ന്. "അവസാനം ദേഷ്യം വന്നപ്പോൾ ചാറ്റ്ജിപിടിയോട് ലെറ്റ്സ് ബ്രേക്കപ്പ് എന്ന് പറഞ്ഞു. അപ്പോ പറയുകയാ, ഐഡിയ പറഞ്ഞു താ എന്ന് പറഞ്ഞ് ഇങ്ങോട്ട് തന്നെ വരുമെന്ന്," ഇങ്ങനെയാണ് മറ്റൊരാൾ കുറിച്ചത്. 

Also Read: കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആംബുലൻസിന് വഴിയൊരുക്കി; കാക്കിയണിഞ്ഞ അമ്മമനസ്സിന് കൈയ്യടിച്ച് ഇന്റർനെറ്റ്; വീഡിയോ

ഈ വിഡിയോ ചാറ്റ്ജിപിടിയെ കുറിച്ച് പറയുന്നതാണെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്നത് മണിച്ചേട്ടനെയാണ്." പ്രോംപ്റ്റ് ശരിയായി ഉപയോഗിക്കാത്തതിനാലാണ് എഐയിൽ നിന്ന് ഇങ്ങനെ മറുപടി ലഭിക്കുന്നത്, ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റ് കമന്റുകൾ.

Read More: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ

AI Chatgpt Viral Video Kalabhavan Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: