Latest News

മുത്തുവായി രമേഷ് പിഷാരടി; മാമുക്കോയ കുട്ടൂസൻ, ലുട്ടാപ്പിയെ പിടികിട്ടിയോ ?

‘പുതിയ ‘പട’ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചിരിക്കുന്നത്

കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരാധകരായിട്ടുള്ള ഒന്നാണ് ബാലരമയിലെ ‘മായാവി’ എന്ന ജനപ്രിയ കഥാപരമ്പര. ബാലരമ വായിച്ചു വളർന്ന ഒരു തലമുറയ്ക്ക് അതവരുടെ നൊസ്റ്റാൾജിയയുടെ കൂടെ ഭാഗമാണ്. മായാവി, രാജു, രാധ എന്നീ പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പരമ്പര മുന്നേറുമ്പോഴും മായാവിയേക്കാൾ ആരാധകരുണ്ട് കഥയിലെ വില്ലൻ ഗ്യാങ്ങായ കുട്ടൂസൻ, ഡാകിനി, ലുട്ടാപ്പി ത്രയങ്ങൾക്കും. കുട്ടൂസന്റെയും ഡാകിനിയുടെയും സഹായികളായി എത്തുന്ന മുത്തുവും വിക്രമനുമെല്ലാം മലയാളികൾക്ക് സുപരിചിതർ തന്നെ.

Read Also: ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ മീര നന്ദൻ; രസകരമായ വീഡിയോ

ഇപ്പോഴിതാ, മായാവിയെ അടക്കം ക്യാരക്ടറൈസഷൻ വരയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അനൂപ് വേലായുധൻ. മാമുക്കോയയും ഫിലോമിനയുമാണ് കുട്ടൂസനെയും ഡാകിനിയേയും അവതരിപ്പിക്കുന്നത്. ബിജുക്കുട്ടനാണ് കഥയിലെ വില്ലനായ ലുട്ടാപ്പിയുടെ വേഷത്തിൽ എത്തുന്നത്.

May be an illustration of 1 person and text that says 'ലൂട്ടാപ്പി'

May be an image of 1 person and text that says 'KUT'

May be an image of 1 person and bird

വിക്രമനായി ഷമ്മി തിലകനെയും മുത്തുവായി രമേഷ് പിഷാരടിയെയും അവതരിപ്പിച്ചിരിക്കുന്നു.

May be an illustration of 2 people

‘ആർട്ട് ഓഫ് അനൂപ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടറൈസേഷൻ പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്. പിഷാരടി ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ‘പുതിയ ‘പട’ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചിരിക്കുന്നത്.

മുത്തുവിന്റെ വേഷത്തിൽ പിഷാരടി ഉഗ്രനായിട്ടുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. കഥയിലെ മറ്റ് കഥാപാത്രങ്ങളുടെ ക്യാരക്ടറൈസേഷൻ പോസ്റ്ററുകൾ അടുത്ത ദിവസം പുറത്തുവരും.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Characterisation mayavi story ramesh pisharadi mamukkoya

Next Story
ആനകളിലെ ‘താരം’ വിടവാങ്ങി; ആശംസയർപ്പിച്ച് താരങ്ങളും
The moderation of comments is automated and not cleared manually by malayalam.indianexpress.com