കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് വേണ്ടി ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് സർവീസ് അവസാനിപ്പിക്കില്ല. സർവീസ് സൂപ്പർ എക്സ്പ്രസ്സായി തന്നെ നിലനിർത്തുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.
സൂപ്പർ എക്സ്പ്രസ് സർവീസ് അവസാനിപ്പിക്കുന്നതറിഞ്ഞ് ബസ്സിന്റെ ഡ്രൈവർ പൊന്നുക്കുട്ടൻ ബസ്സിൽ മുഖം അമർത്തി കരയുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിറകെയാണ് സർവീസ് നിലനിർത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചത്.
ചങ്ങനാശ്ശേരി–വേളാങ്കണ്ണി അന്തർ സംസ്ഥാന റൂട്ട് സ്വിഫ്റ്റിന് കൈമാറാൻ തീരുമാനിച്ചിരുന്നു. സർവീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. എന്നാൽ വർഷങ്ങളാ.ി താൻ ഓടിക്കുന്ന ബസ്സിന്റെ സർവീസ് അവസാനിക്കാൻ പോകുന്നതിൽ വിഷമിച്ച പൊന്നുക്കുട്ടന്റെ വീഡിയോ പിന്നീട് വൈറലാവുകയും സർവിസ് സ്വിഫ്റ്റിന് കൈമാറരുതെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.