scorecardresearch

ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ചന്ദ്രയാന്‍-2 ആണോ?; ഉത്തരം ഇതാ

ഇതൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതല്ല എന്നതാണ് വാസ്തവം. ഇത് അറിയാതെ ഇപ്പോഴും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്

ഇതൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതല്ല എന്നതാണ് വാസ്തവം. ഇത് അറിയാതെ ഇപ്പോഴും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്

author-image
WebDesk
New Update
ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ചന്ദ്രയാന്‍-2 ആണോ?; ഉത്തരം ഇതാ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-2 നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചന്ദ്രയാന്‍-2 പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതല്ല എന്നതാണ് വാസ്തവം. ഇത് അറിയാതെ ഇപ്പോഴും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്.

Advertisment

ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളും നാസ അടക്കമുള്ള വെബ്‌സൈറ്റുകള്‍ വിവിധ ആവശ്യത്തിനായി നേരത്തെ പകര്‍ത്തിയതും പ്രസിദ്ധീകരിച്ചതുമാണ്. ചില പഠനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഇല്ലൂസ്‌ട്രേറ്റഡ് ചിത്രങ്ങളും ഇതിലുണ്ട്. കലാകാരന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്തവയാണ് ഇവ. ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ ചിത്രങ്ങളെല്ലാം എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. അങ്ങനെയുള്ള ചിത്രങ്ങളാണ് ചന്ദ്രയാന്‍-2 പകര്‍ത്തിയ ചിത്രങ്ങളാണ് എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

publive-image

ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് പോലും ഇതുവരെ ഒരു ചിത്രവും ചന്ദ്രയാന്റെതാണെന്ന് പറഞ്ഞ് പുറത്തുവന്നിട്ടില്ല. ജൂലായ് 26 നാണ് ഐഎസ്ആര്‍ഒയുടെ പേജില്‍ ചന്ദ്രയാനുമായി ബന്ധപ്പെട്ട അവസാന ട്വീറ്റ് വന്നിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ടാം ഓര്‍ബിറ്റിലേക്ക് കയറി എന്ന സന്ദേശത്തോടെയായിരുന്നു ആ ട്വീറ്റ്.

Advertisment
Chandrayaan 2 Fake News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: