scorecardresearch

ദേശീയപതാകയ്ക്കായി അണിനിരന്ന് 5,885 പേർ; ഒടുവില്‍ ഗിന്നസ് റെക്കോർഡ്

5,885 പേരുടെ പങ്കാളിത്തത്തോടെ നേടിയ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്

ദേശീയപതാകയ്ക്കായി അണിനിരന്ന് 5,885 പേർ; ഒടുവില്‍ ഗിന്നസ് റെക്കോർഡ്

ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ദേശീയതയുടെ ചൈതന്യം ഉണര്‍ത്താന്‍ രാജ്യത്തുടനീളം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ വീടുകളില്‍ കുറഞ്ഞത് 20 കോടി പതാകകള്‍ ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.

‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി കൂറ്റന്‍ പതാകയുടെ രൂപത്തില്‍ ആളുകള്‍ നിരന്നത് പുതിയ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചണ്ഡീഗഡ് സര്‍വകലാശാലയും എന്‍ഐഡി ഫൗണ്ടേഷനും ചേര്‍ന്നാണ് ദേശീയ പതാകയുടെ ഏറ്റവും വലിയ രൂപം സൃഷ്ടിച്ചത്. 5,885 പേരുടെ പങ്കാളിത്തത്തോടെ നേടിയ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (ജിഡബ്ല്യുആര്‍) ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്.

‘പറക്കുന്ന ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ എന്നാണ്. ഈ റെക്കോര്‍ഡിന് ജിഡബ്ല്യുആര്‍ വിധികര്‍ത്താവ് സ്വപ്നില്‍ ദംഗരികര്‍ വിശേഷിപ്പിച്ചതെന്ന് എഎന്‍ഐ ട്വീറ്റ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ അത്തരമൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. ഇന്ന്, 5,885 ആളുകളുടെ പങ്കാളിത്തത്തിന് നന്ദി, ആ റെക്കോര്‍ഡ് തകര്‍ന്നിരിക്കുന്നു.

മറ്റൊരു ട്വീറ്റില്‍, ത്രിവര്‍ണ്ണ പതാകയുടെ രൂപം സൃഷ്ടിക്കാന്‍ ആളുകള്‍ ഒത്തുകൂടുന്ന ഒരു വീഡിയോ പങ്കിട്ടു. ചടങ്ങില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പങ്കെടുത്തതായും എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എന്‍ഐഡി ഫൗണ്ടേഷനും പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Chandigarh university nid foundation create world record for the largest human image of a waving national flag

Best of Express