scorecardresearch
Latest News

കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി: വീഡിയോ ഉടന്‍ പുറത്തുവിടും

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു കോഹ്‌ലി വീഡിയോ തയ്യാറാക്കിയത്

കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി: വീഡിയോ ഉടന്‍ പുറത്തുവിടും

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളി സ്വീകരിച്ചെന്നും തന്റേതായ ഫിറ്റ്നസ് വീഡിയോ ഉടന്‍ തന്നെ തയ്യാറാക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു കോഹ്‌ലി വീഡിയോ തയ്യാറാക്കിയത്.

ചൊവ്വാഴ്ച്ചയാണ് താന്‍ പുഷ്അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത റാത്തോട് കോഹ്‌ലിയെ തന്റെ ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകര്‍ത്തി പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചത്. ഹൃത്വിക് റോഷനോടും സൈന നെഹ്‌വാളിനോടും ഇതേ കാര്യം കേന്ദ്രമന്ത്രി ചലഞ്ച് ചെയ്തിരുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്ന വിരാട് കോഹ്‌ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

തുടര്‍ ‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്.

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വീഡിയോ തയ്യാറാക്കിയിരുന്നത്. ഇത്രയും തിരക്കിട്ട ജോലിക്കിടയിലും ഫിറ്റ്നസിന് സമയം കണ്ടെത്തുന്ന മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Challenge accepted pm modi tells virat kohli with a promise