/indian-express-malayalam/media/media_files/2025/11/02/cat-viral-video-instagram-2025-11-02-21-01-46.jpg)
Source: Screengrab
ഏത് കാട്ടുകൊമ്പനാണെങ്കിലും ഞൊടിയിടയിൽ പറന്ന് കൊത്തുന്ന പാമ്പിൻകൂട്ടങ്ങളായാലും ഇനി ഏത് കൊലകൊമ്പൻ മനുഷ്യനായാലും പൂച്ച സാറിന് മുൻപിൽ ഇവരൊന്നും ഒന്നുമല്ല. തന്റെ ധൈര്യവും കഴിവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ പൂച്ച സാർ സൃഷ്ടിച്ചു കഴിഞ്ഞു. പൂച്ച സാറിന്റെ ആരാധകർക്ക് വേണ്ടിയുള്ള ഒരു വിഡിയോയാണ് വൈറലായിരുന്നു.
പൂച്ച സാറിന്റെ വീരസാഹസിക പ്രവൃത്തികൾ നിറഞ്ഞു നിൽകുന്ന വിഡിയോയാണ് ഇത്. ഇത്രയും സ്കില്ലുകൾ ഉള്ളത് കൊണ്ട് സാർ എന്ന വിശേഷണം പൂച്ച അർഹിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. പൂച്ച സാറിന്റെ മരണ മാസ് പ്രകടനങ്ങൾ ഇന്റർനെറ്റിൽ വൈറലാവുക പതിവ് കാഴ്ചയാണ്.
Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു
പൂച്ച സാറിന്റെ പല കൊടൂര മാസ് പ്രകടനങ്ങളുടെ ദൃശ്യങ്ങൾ ഈ വിഡിയോയിലുണ്ട്.ആ റിഫ്ളക്സ് സ്പീഡ് ഒന്ന് കണ്ട് നോക്കു. ഒരു രക്ഷയും ഇല്ലെന്ന കമന്റുകളാണ് വരുന്നത്. 20 ലക്ഷത്തോളം ആളുകൾ പൂച്ച സാറിന്റെ ഈ സാഹസിക പ്രവർത്തികളുടെ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ
വെറുതെ അല്ല ഇവനെ സർ എന്ന് കൂട്ടി വിളിക്കുന്നത് എന്നാണ് വിഡിയോയ്ക്ക് വന്ന ഒരു കമന്റ്. കുറച്ചു സെയ്സ് കൂടി ഉണ്ടായിരുന്നേൽ ഈ മൊതല് ഫുട്ബോളിൽ ഗോളിയും നിന്നേനെ. പണ്ടുമുതലേ ഇതൊക്കെ ചെയ്തുപൊന്നിട്ടും പുള്ളിക്ക് ഇപ്പോളാ വേണ്ട പരിഗണകൾ കീട്ടിതുടങ്ങിയത്. പൂച്ച സാർ ഇതിൽ കൂടുതൽ അർഹിക്കുന്നു. പേടി എണ്ണ വാക്ക് നിഘണ്ടുവിൽ നിന്ന് പണ്ടേ ഒഴിവാക്കിയ ശീലമുള്ള ആൾ ആണ് പൂച്ച സർ, ഇങ്ങനെ പോകുന്നു കമന്റുകൾ.
Also Read: Dubai Drone Delivery: ഭക്ഷണം പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം
സ്വന്തം വാലിനെ അല്ലാതെ വേറൊന്നിനേയും പേടിയില്ലാത്ത മൊതല് എന്ന് പറഞ്ഞ് പൂച്ച സാറിനെ ട്രോളുന്നവരും ഉണ്ട്. പൂച്ച സാറിന് മുകളിൽ ഫാൻസ് ഉള്ള ഒരു ജീവിയെ വെക്കട എന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നവരും ഉണ്ട്. റിഫ്ളക്ഷൻ കിങ് അല്ലേ...
Read More: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us