/indian-express-malayalam/media/media_files/2025/11/24/cat-and-snake-viral-video-new-2025-11-24-19-22-51.jpeg)
വീട്ടിലെ പൂച്ചകളുടെ ഫോട്ടോയും വീഡിയോകളുമെല്ലാം എടുക്കാറില്ലേ? ഇനി പൂച്ച സാറുമാരെ വീഡിയോയിലാക്കാൻ പോകുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. നമ്മൾ വിചരിക്കുന്നതിനും അപ്പുറത്താണ് അവരുടെ പരിപാടികൾ. പൂച്ച സാർ വേറെ ലെവൽ ആണെന്ന് തെളിയിക്കുന്ന മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.
വീടിന്റെ ഗേറ്റിന് അടുത്ത് അനങ്ങാതെ ഇരിക്കുകയാണ് മൂന്ന് വിരുതന്മാർ. മൂന്നും എന്തേ അങ്ങനെയിരിക്കുന്നത് എന്നറിയാൻ ആർക്കായാലും കൗതുകം തോന്നും ഇല്ലേ? അങ്ങനെ കൗതുകം തോന്നിയൊരു കക്ഷി പതിയെ ചെന്ന് നോക്കുമ്പോഴാണ് ഗേറ്റിന് അപ്പുറം നിൽക്കുന്ന ആളെ കാണുന്നത്.
Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം
പത്തി വിടർത്തി നിൽക്കുകയാണ് ആശാൻ. ഞെട്ടണോ അതോ ചിരിക്കണോ എന്ന് സംശയം തോന്നിപ്പോകുന്ന നിമിഷം ആണ് അത്. പാമ്പിനെ കണ്ട ഞെട്ടലുണ്ടാവാം ആ സമയം. ഈ മൂന്ന് പൂച്ചകൾക്ക് മുൻപിൽ പെട്ട് അനങ്ങാൻ വയ്യാതെയിരിക്കുന്ന പാമ്പിനെ ഓർത്ത് ചിരിച്ചും പോകും ആ സമയം.
Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ
പേടി എന്നൊരു സാധനം അടുത്തുകൂടി പോലും പോയിട്ടില്ലാത്തതിനാൽ പൂച്ച സാറുമാരിൽ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം. പൂച്ച സാറിന്റെ ആരാധകർ കമന്റുമായി വിഡിയോയ്ക്കടിയിൽ നിറയുന്നുമുണ്ട്. "ലെ പൂച്ച : മാറി നിൽക്ക്. ഇത് ഞങ്ങൾ നോക്കിക്കോളാം... മൂർഖൻ ആയാലും അവന്റെ മുത്തച്ഛൻ ആയാലും," ഇങ്ങനെയാണ് ഒരു കമന്റ്.
Also Read: 'ആ ട്രെൻഡ് തൂക്കിയെന്ന് പറഞ്ഞേക്ക്'; കളിചിരിയും തമാശയുമായി നേതാക്കൾ വൈറൽ
"ലെ പാമ്പ് : എന്നേം കൂടെ എസ്കേപ്പ്ആക്കടി ദ്രോഹി...മോളെ ഇവമ്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്, ഞാൻ ഇനി വരൂലന്ന്.""ലേ പൂച്ച സാർ നീ അനങ്ങിയാൽ അടിക്കും അനങ്ങിയില്ലേലും അടിക്കും," ഇങ്ങനെയാണ് കമന്റുകൾ.
Read More: ചന്ദ്രയെ പൊക്കി മിന്നൽ മുരളിയും ബാഹുബലിയും; പാർട്ടി മൂഡിൽ സൂപ്പർ ഹീറോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us