/indian-express-malayalam/media/media_files/2025/12/31/cat-viral-video-2025-12-31-14-56-12.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
വിസ്മയിപ്പിക്കുന്ന എഐ വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. എഐ എന്ന സാധ്യത മനോഹരമായി പ്രയോജനപ്പെടുത്തുന്നവരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. കുഞ്ഞിനൊപ്പമിരുന്ന കുപ്പിയിൽ പാലു കുടിക്കുന്ന ഒരു പൂച്ചയുടെ എഐ വീഡിയോയാണ് സൈബറിടത്ത് കൗതുകം സൃഷ്ടിക്കുന്നത്.
കുഞ്ഞ് കുപ്പിയിൽ പാലു നൽകുന്നതും അത് അനുസരണയോടെ പൂച്ച കണ്ണടച്ചിരുന്ന് കുടിക്കുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. 'നല്ല പോലെ പാലു കുടിച്ചോളൂ' എന്നെല്ലാം കുഞ്ഞ് പൂച്ചയോട് പറയുന്നതും, പശ്ചാത്തലത്തിൽ കുഞ്ഞിന്റെ അമ്മ സംസാരിക്കുന്നതും എഐ രസകരമായി സൃഷ്ടിച്ചിട്ടുണ്ട്.
Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും
"ലെ പൂച്ച സെർ: വേഗം കുടിച്ചേക്കാം അല്ലേൽ കുരിപ്പ് വാലിൽ പിടിച്ചു കറക്കി എറിയും" എന്നാണ് വീഡിയോയുടെ കമന്റ് ബോക്സിൽ ഒരാൾ കുറിച്ചത്. "ഇവൻ എന്തിനാ ഈ കണ്ണടച്ചു കുടിക്കുന്നെ", "കുടിച്ചോ എന്നിട്ട് വേണം നിന്നെ ഒരു പാടം പഠിപ്പിക്കാൻ", "കണ്ണടച്ച് കുടിച്ചാൽ ആരും കാണില്ല" തുടങ്ങി രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Also Read: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?
നേരത്തെ, വറുത്ത മീൻ കട്ടെടുത്തു തിന്ന പൂച്ചയുടെ കഴുത്തിന് പിടിക്കുന്ന ഒരു കുഞ്ഞിന്റെ എ.ഐ വീഡിയോയും വൈറലായിരുന്നു. 'അമ്മേ... പൂച്ച മീൻ തിന്ന്' എന്നു പറഞ്ഞു കൊണ്ട് പൂച്ചയുമായി നിൽക്കുന്ന കുഞ്ഞിനെയാണ് വീഡിയോയിൽ കാണാനാവുക. 'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Read More: 'ഒരു വറുത്ത മീൻ എടുത്തതേ ഓർമ്മയുള്ളൂ, ഇനി ഈ വീട്ടിലേക്ക് ഇല്ല;' ധൈര്യശാലി പോലും വിറച്ച നിമിഷം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us