/indian-express-malayalam/media/media_files/2025/11/14/cat-viral-video-2025-11-14-17-00-18.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
പൂച്ച സാറിന് പേടിയുള്ളതായി എന്തെങ്കിലും ഈ ലോകത്തുണ്ടോ? മുൻപിൽ വരുന്നത് ഏത് മനുഷ്യനായാലും മൃഗങ്ങളായാലും പൂച്ചസാർ കുലുങ്ങില്ല. പേടി എന്നൊരു സാധനം ഇതിന് ഇല്ലേ എന്ന് ആരും ചോദിച്ച് പോകുന്ന തരത്തിലുള്ള വീഡിയോകളാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടിയിട്ടുള്ളത്. എന്നാൽ, സൈബറിടത്ത് ഇപ്പോൾ വൈറലാകുന്നത്, പേടിച്ച് അരണ്ട് ഒരു കുഞ്ഞിന്റെ കൈയ്യിൽ പതുങ്ങിയിരിക്കുന്ന പൂച്ചയുടെ വീഡിയോയാണ്.
വറുത്ത മീൻ കട്ടെടുത്തു തിന്ന പൂച്ചയുടെ കഴുത്തിന് പിടിക്കുന്ന കുഞ്ഞാവയുടെ എ.ഐ വീഡിയോ ആണിത്. 'അമ്മേ... പൂച്ച മീൻ തിന്ന്' എന്നു പറഞ്ഞു കൊണ്ട് പൂച്ചയുമായി നിൽക്കുന്ന കുഞ്ഞിനെയാണ് വീഡിയോയിൽ കാണാനാവുക. പേടിയില്ലാത്ത പൂച്ചസാറിനെ എഐയിലൂടെയെങ്കിലും പേടിച്ച് കാണാനായതിന്റെ കൗതുകത്തിലാണ് സോഷ്യൽ മീഡിയ.
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
കുറച്ചു നാളുകളായി, സൈബറിടത്ത് പ്രചരിക്കുന്ന 'പൂച്ച സാഹസ'ങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ട വീഡിയോ വളരെപ്പെട്ടന്നു തന്നെ വൈറലായി. 'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയിൽ രസകരമായ കമന്റുകളുമായെത്തുന്നത്.
Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
"ലെ പൂച്ച: തൂക്കിയല്ലോ നാഥാ" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "പൂച്ചയുടെ അഹ് ഇരിപ്പ് കണ്ടില്ലേ, പാവം ഇനി ഒരിക്കലും മീൻ വറുത്തത് എടുക്കില്ല", "ലെ പൂച്ച: എങ്ങോട്ടേലും ഓടി രക്ഷപെടാം... ഈ കുരിപ്പ് വലുതായിട്ടേ ഇനി ഈ വീട്ടിലേക്ക് ഒള്ളു", "ചത്ത പോലെ കിടക്കാം", "രണ്ട് ഓലകീറും വെള്ളതുണിയും എടുത്തോളൂ എന്നെ മൂടാൻ..." എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകളിൽ ചിലത്.
Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us