scorecardresearch

'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ

രസകരമായ വീഡിയോയിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്

രസകരമായ വീഡിയോയിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cat Child Viral Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

പൂച്ചയ്ക്ക് പേടിയുള്ളതായി എന്തെങ്കിലും ഈ ലോകത്തുണ്ടോ? മുൻപിൽ വരുന്നത് മനുഷ്യനായാലും മൃഗങ്ങളായാലും പൂച്ച സാർ കുലുങ്ങില്ല. പേടി എന്നൊരു സാധനം ഇതിന് ഇല്ലേ എന്ന് ആരും ചോദിച്ച് പോകുന്ന തരത്തിലുള്ള വീഡിയോകളാണ് ഇന്റർനെറ്റിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഒരു കുഞ്ഞിനു മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്ന ധൈര്യശാലിയായ പുച്ചയുടെ വീഡിയോയാണ് സൈബറിടത്ത് ഇപ്പോൾ വൈറലാകുന്നത്.

Advertisment

പൂച്ചയെ ചുമരിനോട് ചേർത്തു നിർത്തി ഭീഷണിപ്പെടുത്തുന്ന കുഞ്ഞിനെയാണ് വീഡിയോയിൽ കാണാനാവുക. നിന്റെ മ്യാവു എന്ന ശബ്ദം കേൾക്കരുതെന്നും വെറുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞാവ പൂച്ചയെ പേടിപ്പിക്കുന്നത്. ആരെയും ഒന്നു ചിരിപ്പിക്കുന്ന വീഡിയോ എഐ സൃഷ്ടിയാണ്. നായയെയും പാമ്പിനെയും അടക്കം എതിരെ വരുന്ന ഏതു ജീവിയെയും പേടിയില്ലാത്ത വിറപ്പിക്കുന്ന പൂച്ചസാറിനെ എഐയിലൂടെയെങ്കിലും പേടിച്ചു കാണാനായതിന്റെ കൗതുകത്തിലാണ് സോഷ്യൽ മീഡിയ.

Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ

'openmallu.ai' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നേരത്തെ വറുത്ത മീൻ കട്ടെടുത്തു തിന്ന പൂച്ചയുടെ കഴുത്തിനു പിടിക്കുന്ന കുട്ടിയുടെ മറ്റൊരു എഐ വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. അതേസമയം, നിരവധി ആളുകളാണ് വീഡിയോയിൽ രസകരമായ കമന്റുകളുമായെത്തുന്നത്.

Advertisment

Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്

"ലെ പൂച്ച: കുരുപ്പ് വളർന്നു തുടങ്ങി... ഇനി ഇവിടം സേഫ് അല്ല" എന്നാണ് ഒരാൾ പോസ്റ്റിൽ കുറിച്ചത്. "ലെ പൂച്ചസാർ: മിണ്ടാതെ നിൽക്കാം ഇപ്പൊ പോകുമായിരിക്കും", "മ്യാവൂ എന്നല്ലാതെ പിന്നെ ഞാൻ ഹരിമുരളീരവം പാടണോ", "കുറുക്ക് കുടിച്ചാൽ വയറ്റിൽ കിടക്കണം കുരുത്തം കെട്ടവനെ" എന്നിങ്ങനെയാണ് വീഡിയോയിലെ മറ്റു കമന്റുകൾ.

Read More: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ

Artificial Intelligence Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: