scorecardresearch

ഇത്ര 'മാസ്സ് മനുഷ്യനെ' ഇങ്ങനെ കോമഡിയാക്കിയോ; ചിരിയടക്കാനാകാതെ ദമ്പതികൾ; വീഡിയോ വൈറൽ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ അഞ്ചു ദിവസത്തിനുള്ളിൽ 8 കോടിയിലധികം ആളുകളാണ് കണ്ടത്

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ അഞ്ചു ദിവസത്തിനുള്ളിൽ 8 കോടിയിലധികം ആളുകളാണ് കണ്ടത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Couple cant stop laughing at caricature

ചിത്രം: ഇൻസ്റ്റഗ്രാം

ആളുകളെ മുന്നിലിരുത്തി തത്സമയം അവരുടെ കാരിക്കേച്ചർ വരച്ചു നൽകുന്ന കലാകാരന്മാരും അവരുടെ കലാസൃഷ്ടികളും നിരവധി തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, ദമ്പതികളുടെ ചിത്രം ക്യാൻവാസിൽ പകർത്തുന്നതിന്റെയും അത് കാണുമ്പോഴുണ്ടാകുന്ന അവരുടെ പ്രതികരണവുമെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഒരു റീൽ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.

Advertisment

നല്ല സ്റ്റൈലിൽ പിരിച്ചുവച്ചിരിക്കുന്ന ഭർത്താവിന്റെ മീശയിൽ ഭാര്യ തൂങ്ങികിടക്കുന്ന രീതിയിലാണ് ചിത്രം വരച്ചത്. ചിത്രം കാണിച്ചയുടൻ പൊട്ടിച്ചിരിക്കുന്ന ദമ്പതികളെയാണ് വീഡിയോയിൽ കാണാനാവുക. ഇരുവരുടെയും മനസു നിറഞ്ഞുള്ള ചിരി ഹൃദയം കവർന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also Read: 'ഇങ്ങനെയെങ്കിലും അവർ ഒന്നായല്ലോ;' വൈറലായി ഡെലൂലുവിന്റെയും പ്രഭേന്ദുവിന്റെയും 'കിലുക്കം'

Advertisment

ആത്മാർത്ഥമായ ചിരിയെന്നാണ് കമന്റിൽ നെറ്റിസണ്മാർ കുറിക്കുന്നത്. ഇത്ര മാസായ മനുഷ്യനെ കോമഡി ആക്കിയല്ലോ, അവർ ഒരിക്കലും മറക്കാത്ത മനോഹരമായ നിമിഷം, അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് തുടങ്ങി രസകരമായ ധാരാളം കമന്റുകൾ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

Also Read: മരിക്കാത്ത പ്രണയവും, മറുപടി കിട്ടാത്ത ആ കത്തും; കാണാൻ ഏറെകൊതിച്ച ആ 'ഫ്ലാഷ് ബാക്ക്' ഇതാ; വീഡിയോ

"visualsbyshashankk" പങ്കുവച്ച വീഡിയോ അഞ്ചു ദിവസത്തിനുള്ളിൽ 8. 7 കോടിയിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. 75 ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്കു ചെയ്തിട്ടുമുണ്ട്. രസകരമായ കാരിക്കേച്ചറുകൾ വരയ്ക്കുന്ന മറ്റു നിരവധി റീലുകളും അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

Read More: മാധവനെത്തേടി ഒടുവിൽ കൊച്ചുണ്ടാപ്രി എത്തി; മനുസ്സു നിറച്ച് 'കാണാക്കാഴ്ച'; വീഡിയോ

Viral Video Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: