സാൻജോസ്/; കോസ്റ്റാറിക്കയിൽ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു. ഡിഎച്ച്എലിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 757 ചരക്കു വിമാനമാണ് ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. ഇന്നലെയായിരുന്നു സംഭവം.
വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരിന്നു. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സമീപമുള്ള ഗ്രൗണ്ടിലേക്ക് വീണാണ് രണ്ടായി പിളർന്നത്.
അപകടത്തിന് പിന്നാലെ വിമാനത്തിൽ നിന്ന് പുക ഉയർന്നെങ്കിലും വിമാനത്താവളത്തിലെ അഗ്നിശമനസേന അംഗങ്ങൾ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപകടസമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു.
Also Read: ‘ഇപ്പോൾ നമ്മൾ രണ്ടും ഒരുപോലെയില്ലേ’; വളർത്തുനായയെ പോലെ മേക്കപ്പിട്ട് പെൺകുട്ടി; വീഡിയോ