ന്യൂഡല്‍ഹി: കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വാഹനത്തില്‍ ചാണകം മെഴുകി ഗുജറാത്തിലെ കാറുടമ. അഹമ്മദബാദിലെ വ്യക്തിയാണ് സ്വന്തം കാറില്‍ ചാണകം മെഴുകിയിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. കാറിന്റെ പുറംഭാഗത്ത് പൂര്‍ണ്ണമായും ചാണകം പൊതിഞ്ഞിരിക്കുകയാണ്. രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ അഹമ്മദാബാദ് സ്വദേശിനിയായ സേജാല്‍ ഷാ കാറില്‍ ചാണകം പൊതിഞ്ഞിരിക്കുന്നു എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ കാറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Read More: ‘വിജയ്, അല്ല ജോസഫ് വിജയ്; ചാണകം, അല്ല തലച്ചോറ്!’ സംഘപരിവാറിനെ കളിയാക്കി ആഷിഖ് അബു

ഇതുവരെ കണ്ടതിൽ വച്ച് ചാണകത്തിന്റെ ഏറ്റവും മികച്ച ഗുണം ഇതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇയാൾ കുറിച്ചിരിക്കുന്നു. ചാണകം മെഴുകിയ കാറിന്റെ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണവുമായി ഒരു വനിത രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ വീടുകൾക്ക് ചാണകം മെഴുകുന്ന പതിവുണ്ട്. കനത്ത ചൂടിലും തണുപ്പ് നിലനിൽക്കാൻ ചാണകം സഹായിക്കും. തണുപ്പിന് വേണ്ടിയാണ് പണ്ടുകാലം തൊട്ടേ വീടുകളിൽ ചാണകം മെഴുകുന്നത്.

ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. നിരവധി പേർ ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ ചിലർക്ക് ചിരിയടക്കാനും സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook