സോഷ്യൽ മീഡിയയിലൂടെ ഒട്ടനവധി വീഡിയോകൾ വൈറലാവാറുണ്ട്. ചിലത് ചിരിപ്പിക്കുമ്പോൾ മറ്റു ചിലത് കരയിപ്പിക്കുകയാണ് ചെയ്യുക. അത്തരത്തിലൊന്നാണ് ഇപ്പോൾ റീലുകളിൽ നിറയുന്നത്.
കാൻസർ രോഗികൾ ചികിത്സയുടെ ഭാഗമായി മുടിമുറിയ്ക്കാറുണ്ട്. തലമുടി എന്നത് ചില വ്യക്തികൾക്ക് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കും. അങ്ങനെയുള്ളവർക്ക് നിറ കണ്ണുകളോടെയല്ലാതെ ആ പ്രക്രിയയിലൂടെ കടന്നു പോകാൻ കഴിയില്ല.എന്നാൽ ചില സാഹചര്യങ്ങളിൽ അവർക്ക് ഏറെ പ്രിയപ്പെട്ടവരും കൂടെ മുടിമുറിയ്ക്കും. നിങ്ങൾ ഈ യാത്രയിൽ ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തലായി അതിനെ കാണാം. കൂട്ടുക്കാരോ, ബന്ധുക്കളോ, ജീവിത പങ്കാളിയോ അങ്ങനെ ആരുമാവാം. ഇത്തരത്തിൽ ആത്മബന്ധം കാണിക്കുന്ന അനവധി വീഡിയോകളും പലരും കണ്ടിട്ടുണ്ടാകും.
വീഡിയോ ഈ ലിങ്കിൽ കാണാം:
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവിടെ അസുഖ ബാധിതയ്ക്കൊപ്പം മുടി മുറിയ്ക്കുന്നത് വോറാരുമല്ല ഹെയർ ഡ്രസർ തന്നെയാണ്. വളരെ വൈകാരികമായ വീഡിയോ വൈറലാവുകയാണ്. ഒരു വിങ്ങലോടെ മാത്രമെ ഈ വീഡിയോ കണ്ടു തീർക്കാനാകൂ എന്നാണ് കമന്റുകൾ.