മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളെ ഒരുപാട് ആകർഷിക്കുന്നു.
പല തരത്തിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ ആളുകളുടെ ചിന്താശേഷിയെ വെല്ലുവിളിക്കാറുണ്ട്. ചിലപ്പോൾ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന അക്കങ്ങളാകാം, വാക്കുകളാക്കാം, ചിലപ്പോൾ എന്തെങ്കിലും ജീവികളാകാം.
ഇന്ന് പരിചയപ്പെടുത്തുന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതിൽ ഒളിച്ചിരിക്കുന്നത് ഒരു ജീവിയാണ്. വാടകവീടുകളിൽ പല വീട്ടുടമകളും വളർത്തുമൃഗങ്ങളെ അനുവദിക്കാറില്ല. എന്നാൽ നിങ്ങൾക്ക് പ്രിയപ്പെട്ട അരുമ മൃഗത്തിനെ മാറ്റിനിർത്താനും പറ്റില്ല. അത്തരമൊരു സാഹചര്യമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഇവിടെ ആ വളർത്തുമൃഗം ഒരു പൂച്ചക്കുട്ടിയാണ്. വീട്ടുടമകൾ വീട്ടിൽ പൂച്ചയെ അനുവദിക്കാതിരിക്കുമ്പോൾ എന്നാണ് ചിത്രത്തിന് മുകളിൽ നൽകിയിരിക്കുന്നത്. സൂക്ഷിച്ചു നോക്കൂ പൂച്ചയെ നിങ്ങൾ കാണുന്നുണ്ടോ?
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് “മ്യൂവൂ ഒന്നു കാണുന്നില്ല”എന്നാണ് അടിക്കുറിപ്പ് നൽകിയിക്കുന്നത്. കാണുന്നവർക്ക് പെട്ടെന്ന് പിടികൊടുക്കാതെ പൂച്ചക്കുട്ടി ചിത്രത്തിൽ പതിയിരിക്കുന്നു.
ഏപ്രിൽ 3 നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ പോസ്റ്റിന് കമെന്റ് നൽകിയിട്ടുണ്ട്. പൂച്ചയെ കണ്ടെത്താൻ എത്ര സമയമെടുത്തു എന്നുമുതൽ ഒപ്റ്റിക്കൽ ഭ്രമം എങ്ങനെ അമ്പരപ്പിച്ചുവെന്നും കമെന്റുകൾ വന്നിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രതികരണങ്ങളിൽ ചിലത്
ഞാൻ കണ്ടുപിടിച്ചുവെന്നും കമെന്റ് നോക്കിയാണ് പൂച്ചയെ കണ്ടെതെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പൂച്ചയെ കണ്ടുപിടിക്കാൻ വളരെ അധികം സമയമെടുത്തെന്നും ചിലർ അഭിപ്രായപ്പെട്ടു.
നിങ്ങൾ പൂച്ചക്കുട്ടിയെ കണ്ടെത്തിയോ?