മനസിനേയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളെ ഒരുപാട് ആകർഷിക്കുന്നു.
ഇന്ന് പരിചയപ്പെടുത്തുന്ന ചിത്രത്തിൽ ഒരേ വാക്കാണ് പല ആവർത്തി കൊടുത്തിരിക്കുന്നത്. അടുത്തിടെ, ട്വിറ്ററിൽ വന്ന ഒരു ഒപ്റ്റിക്കൽ ഇലൂഷനാണ് താഴെ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള പ്രതലത്തിൽ കറുപ്പ് നിറങ്ങളിലുള്ള ‘LET’എന്ന വാക്കാണ് ആവർത്തിച്ചിരിക്കുന്നത്. ഇതിന്റെ ഇടയിലാണ് സമാനമായ മറ്റൊരു വാക്ക് ഒളിച്ചിരിക്കുന്നത്.

അത് കണ്ടെത്തുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. വെറുതെ കണ്ടെത്തിയാൽ പോരാ. അഞ്ച് സെക്കൻഡിനുള്ളിൽ അത് കണ്ടുപിടിക്കണം. ആ വാക്ക് കണ്ടെത്താൻ നിങ്ങൾ തയാറാണോ?
“ഈ വെല്ലുവിളി നിറഞ്ഞ ഒപ്റ്റിക്കൽ ഇലൂഷനിൽ മറഞ്ഞിരിക്കുന്ന വാക്ക് അഞ്ച് സെക്കൻഡോ അതിൽ കുറവോ സമയത്തിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങൾക്ക് 20/20 കാഴ്ച ഉണ്ട്,” എന്നാണ് @HardikPatel911 എന്ന ട്വിറ്റർ ഹാൻഡിൽ പങ്കിട്ട ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇലൂഷനോട് ആളുകളുടെ പ്രതികരണം ഇങ്ങനെ
“ജെറ്റ്,”എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തത്. “2.5 സെക്കൻഡിൽ കണ്ടുപിടിച്ചു, ജെറ്റ്,”മറ്റൊരാൾ അഭിപ്രായപ്പെട്ടു. അത് കണ്ടുപിടിക്കാൻ ഏഴ് സെക്കൻഡ് സമയമെടുത്തു, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകൾ. നിങ്ങൾ ആ വാക്ക് കണ്ടെത്തിയോ? കണ്ടെത്താൻ കഴിയാത്തവർ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നോക്കുക.

മേയ് 21-ന് പങ്കിട്ട ഈ ചിത്രം നിരവധി ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റുകളും നേടിയിട്ടുണ്ട്.