/indian-express-malayalam/media/media_files/uploads/2019/06/PC-George-Asif-Ali.jpg)
പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍. നടന്‍ ആസിഫ് അലിയോടാണ് ആരാധകര്‍ പി.സി.ജോര്‍ജിനെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. #BoycottPCGeorge എന്ന ഹാഷ്‌ടാഗോടെയാണ് ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കൂടുതല്‍ കമന്റുകളും. ആസിഫ് അലിയുടെ ആരാധകര്‍ക്ക് പുറമേ നിരവധി പേരാണ് പി.സി.ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായിട്ട് ആസിഫിനെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെയും പി.സി.ജോർജിന്റെയും ചിത്രവും ഉൾപ്പെടുത്തി നോട്ടീസും ഇറക്കി. എന്നാൽ ഇതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് അപേക്ഷിച്ച് ഒരുവിഭാഗം രംഗത്തെത്തിയത്. ജൂൺ 16നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ പരിപാടിയിൽ മാറ്റമൊന്നുമില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ പറഞ്ഞു.
മുസ്‌ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്‌ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പി.സി.ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പിസിക്കെതിരെ പ്രതിഷേധം കനത്തത്. പക്ഷേ, ഫോൺ സംഭാഷണം തന്റേതല്ല എന്ന വിശദീകരണമാണ് പി.സി.ജോർജ് നൽകുന്നത്.
ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിൽ പി.സി.ജോർജിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരിപാടി തീരുമാനിച്ച പോലെ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.