ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടത് ഭരണത്തിന് വിരാമമിട്ട് ബിജെപി സഖ്യം മൂന്നില്‍ രണ്ട് വിജയവുമായി അധികാരത്തിലേറുന്നതോടെയാണ് 2018 ആരംഭിച്ചത്. ഈ വര്‍ഷം അവസാനിക്കുന്നത് രാജസ്ഥാന്‍, മധ്യപ്രേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത പരാജയം നേരിടുന്നതിനും കോണ്‍ഗ്രസ് വന്‍ വിജയം നേടുന്നതിനും സാക്ഷ്യം വഹിച്ചു കൊണ്ടാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മോദി ഇഫക്ചിന്റേയും’ പരീക്ഷണത്തിന്റെ ഫലമായിരുന്നു തിരഞ്ഞെടുപ്പ് റിസള്‍ട്ട്.

ഒരുവര്‍ഷത്തിലധികമായി സിബിഐയെ ചുറ്റിപ്പറ്റിയുള്ള വിവാദം തുടരുകയാണ്. ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് ആസ്താനയും തമ്മിലുള്ള ഭിന്നിപ്പും തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങളും സിബിഐയേയും കേന്ദ്ര സര്‍ക്കാരിനേയും വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തി.

ഇത്തരത്തില്‍ വിവാദങ്ങള്‍ ഒരുപാട് കണ്ട വര്‍ഷമാണ് 2018. വര്‍ഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോയ വര്‍ഷം താന്‍ വരച്ച ഏറ്റവും മികച്ച കാര്‍ട്ടുണുകള്‍ തിരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഇപി ഉണ്ണി. ബിജെപിയുടെ ത്രിപുരയിലെ വിജയം മുതല്‍ എം കരുണാനിധിയുടേയും എബി വാജ്‌പേയിയുടേയും മരണം വരെ ഈ പട്ടികയിലുണ്ട്. പോയ വര്‍ഷത്തെ ഉണ്ണിയുടെ ഏറ്റവും മികച്ച കാര്‍ട്ടൂണുകള്‍ കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ