ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്ക് ഗുരുതരമായി പരുക്കേറ്റു. കാലില്‍ കെട്ടിയിരുന്ന കയർ പൊട്ടി താഴേക്ക് വീഴാണ് അപകടമുണ്ടായത്. പോളണ്ടിലെ ഒരു പാര്‍ക്കില്‍ വച്ചാണ് അപകടം നടന്നത്. വായുവില്‍ വച്ച് കയർ പൊട്ടിയതിന് പിന്നാലെ കാഴ്ചക്കാരായി നിന്നവര്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. താഴെ വിരിച്ചുവച്ച കുഷ്യനിലേക്കാണ് അദ്ദേഹം വീണത്.
ക്രെയിനില്‍ 100 മീറ്ററോളം ഉയരത്തില്‍ ഇരിക്കെയാണ് 39കാരന് താഴേക്ക് വീണത്. ഞായറാഴ്ച റാഡി യൂറോപ് തീം പാര്‍ക്കിലാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പോളണ്ടില്‍ മികച്ച രീതിയിലുളള സുരക്ഷയോടെ ബന്‍ജി ജംപിങ് സംഘടിപ്പിക്കുന്നത് തങ്ങളാണെന്ന് കമ്പനി അവകാശപ്പെട്ടു. സംഭവത്തില്‍ പൊലീസ് കമ്പനിയോട് വീശദീകരണം തേടി.