വന്യജീവികളുടെ വീഡിയോ കാണുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്. എങ്കില്‍ സിംഹങ്ങളുടെ വേട്ടയാടലിനെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടാകും. കൂട്ടമായി വേട്ടയാടന്‍ അഗ്രഹിക്കുന്നവയാണ് സിംഹങ്ങള്‍. എന്നാല്‍ വിദഗ്ധമായി സിംഹങ്ങളെ കബളിപ്പിച്ച് കടക്കുന്ന പോത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സിംഹങ്ങള്‍ കൂട്ടമായി ഒരു പോത്തിനെ വേട്ടയാടി പിടിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. രണ്ട് ആണ് സിംഹങ്ങളും മൂന്ന് പെണ് സിംഹങ്ങളുമാണ് കൂട്ടത്തിലുള്ളത്. പെട്ടെന്ന് രണ്ട് സിംഹങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുകയും മറ്റുള്ളവര്‍ ഒപ്പം ചേരുകയും ചെയ്തു. ഈ സമയത്ത് പോത്ത് സിംഹങ്ങള്‍ അറിയാതെ പതിയെ രക്ഷപെടുകയും ചെയ്തു. വൈകാതെ തന്നെ പോത്തുകളുടെ കൂട്ടത്തിലേക്ക് അത് എത്തുകയും ചെയ്തു.
വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി 21-ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 65 ലക്ഷത്തോളം പേരാണ് കണ്ടത്.
“പോത്ത് യാദൃശ്ചികമായി നടന്നു പോയതാണോ അതോ ഗുരുതരമായി മുറിവേറ്റ് രക്തം വാർന്നു മരിക്കാൻ ഇടയുണ്ടോ എന്ന് എനിക്കറിയില്ല,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“നിമിഷങ്ങൾക്ക് മുമ്പുള്ള സാഹചര്യങ്ങൾ പരിശോധിക്കുമ്പോള്‍ അത് സാധാരണമായി നടന്നു പോകുന്നതാണ്. എന്റെ ഊഹം അത് ജീവിക്കുമെന്നാണ്,” മറ്റൊരാൾ കമന്റ് ചെയ്തു.
“എന്റെ മക്കള്‍ കുട്ടികളായിരുന്നപ്പോഴത്തെ സാഹചര്യമാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അവസാനത്തെ കഷ്ണം കേക്കിനായി ഞാന്‍ ദേഷ്യപ്പെടുന്നത് വരെ അവര്‍ വഴക്ക് കൂടുമായിരുന്നു,” മറ്റൊരാള്‍ കുറിച്ചു.