scorecardresearch

Google Trends: ജനപ്രിയമായോ ബജറ്റ്? പ്രതീക്ഷയോടെ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ഗൂഗിളിൽ തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Nirmala

നിർമ്മല സീതാരാമൻ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒമ്പതാമത് ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. 'വികസിത് ഭാരതം' എന്ന ലക്ഷ്യം മുൻനിർത്തി രാജ്യം കൈവരിക്കേണ്ട മൂന്ന് പ്രധാന 'കർത്തവ്യങ്ങളെ' ആസ്പദമാക്കിയാണ് ഇത്തവണത്തെ ബജറ്റ് പ്രഭാഷണം നടന്നത്. സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, എല്ലാവരെയും വികസന പങ്കാളികളാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ.

Advertisment

അതേസമയം, കേരളത്തിന് ഇത്തവണയും ബജറ്റിൽ നിരായാണ്. കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി അനുവധിച്ചില്ല. പുതിയ ഏഴ് ഹൈസ്‌പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, ബജറ്റിൽ കേരളത്തിന് നിരാശയായിരുന്നു ഫലം.

ബജറ്റ് സമ്മേളനത്തിലു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് ജനപ്രിയ പ്രഖ്യാപനങ്ങൾ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും കേന്ദ്ര ബജറ്റ് ഇടംനേടിയിട്ടുണ്ട്.

Also Read: കേന്ദ്ര ബജറ്റ് 2026: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? അറിയാം വിശദമായി

അതിനിടെ, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി. ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ ഭാഗമാകും.

Also Read:അമേരിക്കൻ താരിഫുകളെ ചെറുക്കാൻ ബജറ്റിൽ പ്രതിരോധ കവചം: കയറ്റുമതി മേഖലയ്ക്ക് ആശ്വാസവുമായി നിർമല സീതാരാമൻ

രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് റെയിൽവേ മേഖലയിലെ ഈ വൻ പ്രഖ്യാപനം നടത്തിയത്. 'ഗ്രോത്ത് കണക്ടറുകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Read More: വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ

Union Budget Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: