ഫോട്ടോ ബോംബിങ് ചിത്രങ്ങളും വീഡിയോകളും ചിരി പടര്‍ത്തുന്നവയാണ്. പല പ്രമുഖരും ഫോട്ടോ ബോംബിങ്ങിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും ഒരു ഫോട്ടോ ബോംബിങ്ങാണ്. ഇരയായതോ കേന്ദ്ര മന്ത്രിയും. അതും തത്സമയ സംപ്രേക്ഷണത്തിനിടെ. പറയണോ പൂരം. സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാനുള്ള വകുപ്പ് റെഡി.

കഴിഞ്ഞ ദിവസം നടന്ന ബജറ്റ് അവതരണത്തിന് പിന്നാലെ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് സംസാരിക്കുകയായിരുന്നു. ഇതിനിടെ മന്ത്രിയുടെ പിന്നിലെത്തിയ ഒരു പെണ്‍കുട്ടി ക്യാമറയിലേക്ക് നോക്കി ഗോഷ്ടി കാണിക്കുകയായിരുന്നു. ലൈവ് ആയതിനാല്‍ മന്ത്രിക്കെന്നല്ല ആര്‍ക്കും ഒന്നും ചെയ്യാനായില്ല.

വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറി. നിരവധി പോസ്റ്റുകളും മീമുകളുമാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook