Latest News

കോടിക്കണക്കിന് ആരാധകരുള്ള താരം

135 കോടിയോളം രൂപയാണ് പ്രതിവർഷം ഈ ചെറുപ്പകാരൻ സമ്പാദിക്കുന്നത് എന്നാണ് കണക്ക്

bts, BTS jin, BTS jin birthday, JIN turns 29, jin birthday, BTS RM, JIN solo tracks, BTS jin news, BTS jin updates, Jin childhood photo

BTS’ Jin: K-Pop Singer Birthday: ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാൻഡുകളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ആയ ബാങ്താൻ സൊന്യോന്ദാൻ​​ അഥവാ ബി.ടി.എസ്. 2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ്​ യുവാക്കൾ ചേർന്ന്​ ബി.ടി.എസ് ബാൻഡിന്​ രൂപം ​നൽകിയത്​. വി, സുഗ, ജങ്​ കൂക്ക്​, റാപ്പ്​ മോൺസ്​റ്റർ, ജെ-ഹോപ്​, ജിൻ, ജിമിൻ എന്നിവരാണ്​ ബാൻഡിലെ അംഗങ്ങൾ.

2013ൽ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെ തന്നെ ഇവർ സംഗീതലോകത്ത് തങ്ങളുടെ വരവറിയിച്ചു. 2019-ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസ് ഇടം നേടിയിരിക്കുന്നു. തൊട്ടതെല്ലാം ​പൊന്നാക്കി കൊണ്ട് ബി.ടി.എസിന്റെ പ്രയാണം തുടരുകയാണ്.

ബിടിഎസ് താരം ജിന്നിന്റെ 29-ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ്. ജിന്നിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ബിടിഎസിലെ ഏറ്റവും ധനികനായ അംഗങ്ങളിൽ ഒരാൾ കൂടിയാണ് ജിൻ. ജപ്പാനിൽ സഹോദരനൊപ്പം ചേർന്ന് ജിൻ ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ട്. സിയോളിലെ ജിന്നിന്റെ അപ്പാർട്ട്മെന്റിന് 15 കോടിയോളമാണ് മതിപ്പുവില. 135 കോടിയോളം രൂപയാണ് പ്രതിവർഷം ഈ ചെറുപ്പകാരൻ സമ്പാദിക്കുന്നത് എന്നാണ് കണക്ക്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bts star childhood photo

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express