സഹോദര സ്നേഹം കാണിച്ചുതരുന്ന ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ മുൻപും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. ഇപ്പോഴിതാ, പ്രിയപ്പെട്ട അനിയത്തി’യെ കൈകളിലെടുത്ത് പാട്ടുപാടുന്ന ആറു സഹോദരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘അനിയത്തിപ്രാവ്’ സിനിമയിലെ ഒരു ഗാനരംഗത്തെ ഓർമിപ്പിക്കുകയാണ് ഈ സഹോദരങ്ങൾ. ‘ഇവളെന്നെന്നും തങ്കക്കുടം, ചിരി പെയ്യുന്ന തുമ്പക്കുടം…’ ചേട്ടന്മാരുടെ പാട്ട് കേട്ട് ചിരിയടക്കാൻ പാടുപെടുന്ന അനിയത്തിയെ ആണ് വീഡിയോയിൽ കാണുക.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരേ സമയം ചിരിയുണർത്തുകയും കണ്ണു നനയിപ്പിക്കുകയും ചെയ്യുന്ന വീഡിയോ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. അനുഗ്രഹീതയായ സഹോദരിയെന്നാണ് സോഷ്യൽ മീഡിയ ഈ അനിയത്തിയെ വിശേഷിപ്പിക്കുന്നത്.

Read more: ട്രംപിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook