അനുജത്തി കുട്ടിയുടെ വിവാഹ തലേന്ന് അവൾക്കായ് ഉളളിൽ സങ്കടമൊതുക്കി പാട്ടു പാടിയ ചേട്ടനാണ് സോഷ്യൽ മീഡിയയുടെ താരമായി മാറുന്നത്. കളിച്ചും ചിരിച്ചും വഴക്കുണ്ടാക്കിയും സ്നേഹിച്ചും താൻ ഓമനിച്ചു വളർത്തിയ കുഞ്ഞനുജത്തി തന്നെ വിട്ടു പിരിയുന്ന ദിവസം ഏതാങ്ങളയുടെയും കരളൊന്നു പിടയും. ഇവിടെയിതാ ആ വേദന മറന്നുകൊണ്ട് പാട്ടുപാടിയിരിക്കുകയാണ് ഒരു സഹോദരൻ.

മോഹൻലാൽ നായകനായ ‘ഉസ്താദ്’ സിനിമയിലെ ‘വെണ്ണിലാ കൊമ്പിലെ രാപ്പാടി’ എന്ന ഗാനമാണ് ആങ്ങള അനുജത്തിക്കുട്ടിയായി പാടിയത്. തന്റെ സ്നേഹം പാട്ടായി ചേട്ടൻ പാടിയപ്പോൾ തൊട്ടടുത്തിരുന്ന അനുജത്തിയുടെ കണ്ണുകൾ നിറഞ്ഞുപോയി.

”അനിയത്തിയുടെ കല്യാണ തലേന്ന് ആണ്.. പാടാൻ തുടങ്ങിയപ്പോൾ അവൾ കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വരും എന്നറിയാവുന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല” എന്ന ക്യാപ്ഷനോടെയാണ് സഹോദരൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

നടൻ ബിനീഷ് ബാസ്റ്റിനും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook