Latest News

ചേട്ടനില്ലേ, പിന്നെന്താ? കുഞ്ഞനുജത്തിയുടെ കരച്ചിൽ മാറ്റി സഹോദരൻ

സഹോദര സ്നേഹം കാട്ടിത്തരുന്നതാണ് വീഡിയോ

കുഞ്ഞനുജത്തിയുടെ കണ്ണുകൾ നിറഞ്ഞാൽ ഒരു സഹോദരനും അത് സഹിക്കാനാവില്ല. അവളുടെ കരച്ചിൽ മാറ്റാൻ അവൻ എന്തിനും തയ്യാറാവും. സഹോദര സ്നേഹത്തെക്കുറിച്ചുളള സിനിമകളും ഷോർട്ഫിലിമുകളും നിരവധി വന്നിട്ടുണ്ടെങ്കിലും ആ സ്നേഹം എന്തെന്ന് ഒന്നുകൂടി കാണിച്ചു തരികയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു വീഡിയോ.

ബാസ്കറ്റ് കോർട്ടിൽ ബോളിടാൻ സഹോദരിയെ സഹായിക്കുന്ന സഹോദരന്റെ വീഡിയോ ആണ് നിരവധി പേരുടെ ഹൃദയം കവരുന്നത്. കുട്ടികളുടെ അമ്മയാണ് സ്നേഹ നിമിഷങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബാസ്കറ്റ് കോർട്ടിൽ ബോൾ ഇടാൻ ശ്രമിക്കുന്ന അനുജത്തിയും അവളെ പ്രോത്സാഹിപ്പിക്കുന്ന സഹോദരനെയുമാണ് വീഡിയോയിൽ കാണാൻ കഴിയുക.

ബോൾ ഇടാൻ അനുജത്തിക്ക് കഴിഞ്ഞില്ല. ഇതോടെ അവൾ കരയാൻ തുടങ്ങി. സഹോദരൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുജത്തിയുടെ കരച്ചിൽ മാറിയില്ല. ഒടുവിൽ സഹോദരൻ ബോൾ അനുജത്തിയുടെ കൈയ്യിൽ കൊടുത്ത് അവളെ ഉയർത്തി ബോൾ കോർട്ടിൽ ഇടാൻ സഹായിച്ചു. ഇതോടെ സഹോദരിയുടെ കരച്ചിൽ മാറുകയും ചെയ്തു. 87,000ത്തോളം തവണയാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Brother helps little sister boy score a basket heartwarming video goes viral

Next Story
‘കൂടെ അല്‍പം സലാഡ് കൂടി വയ്ക്കാമായിരുന്നു’; അരിയുടെ പാക്കറ്റില്‍ ചത്ത എലി; കമ്പനിയെ ഫ്രൈ ആക്കി സോഷ്യൽ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express