വിവാഹ ദിവസം എങ്ങനെ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാം എന്നാണ് ഓരോ പെൺകുട്ടിയും പൊതുവേ ചിന്തിക്കാറുളളത്. വസ്ത്രധാരണത്തിലും മറ്റുളളവരെ അമ്പരിപ്പിക്കണമെന്നാണ് പെൺകുട്ടികളുടെ ചിന്ത. പക്ഷേ പഞ്ചാബ് സ്വദേശിയായ വധു ശരിക്കും ഇക്കാര്യത്തിൽ ഞെട്ടിച്ചു. ഒരിക്കലും ഒരു പെൺകുട്ടിയും ചിന്തിക്കാത്ത വസ്ത്രമാണ് ഈ വധു വിവാഹ ദിവസം ധരിക്കാൻ തിരഞ്ഞെടുത്തത്.

വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ചുവന്ന നിറത്തിലുളള ലാച്ചയാണ് വധു ധരിച്ചിരിക്കുന്നത്. പക്ഷേ ലെഹങ്കയ്ക്ക് പകരം ഷോർട്സ് ആണ് ഈ പെൺകുട്ടി ധരിച്ചത്. ലെഹങ്ക ധരിക്കാൻ വധു മറന്നുപോയതാണോ അതോ മനഃപൂർവം ചെയ്തതാണോ എന്നാണ് ഇപ്പോഴത്തെ ഏവരുടെയും സംശയം. എന്തായാലും വധുവിന്റെ വസ്ത്രം ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു. കളിയാക്കിയും വധുവിന്റെ ധൈര്യം അപാരമാണെന്നും തരത്തിലുളള കമന്റുകളും വരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ