scorecardresearch

വിവാഹദിനത്തിൽ ഷോർട്സ് ധരിച്ച് വധുവെത്തി, ചിരിപ്പിച്ച് കൊല്ലല്ലേയെന്ന് സോഷ്യൽ മീഡിയ

ഒരു പെൺകുട്ടിയും ചിന്തിക്കാത്ത വസ്ത്രമാണ് വധു വിവാഹ ദിവസം ധരിക്കാൻ തിരഞ്ഞെടുത്തത്.

ഒരു പെൺകുട്ടിയും ചിന്തിക്കാത്ത വസ്ത്രമാണ് വധു വിവാഹ ദിവസം ധരിക്കാൻ തിരഞ്ഞെടുത്തത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bride, punjabi

വിവാഹ ദിവസം എങ്ങനെ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാം എന്നാണ് ഓരോ പെൺകുട്ടിയും പൊതുവേ ചിന്തിക്കാറുളളത്. വസ്ത്രധാരണത്തിലും മറ്റുളളവരെ അമ്പരിപ്പിക്കണമെന്നാണ് പെൺകുട്ടികളുടെ ചിന്ത. പക്ഷേ പഞ്ചാബ് സ്വദേശിയായ വധു ശരിക്കും ഇക്കാര്യത്തിൽ ഞെട്ടിച്ചു. ഒരിക്കലും ഒരു പെൺകുട്ടിയും ചിന്തിക്കാത്ത വസ്ത്രമാണ് ഈ വധു വിവാഹ ദിവസം ധരിക്കാൻ തിരഞ്ഞെടുത്തത്.

Advertisment

വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ചുവന്ന നിറത്തിലുളള ലാച്ചയാണ് വധു ധരിച്ചിരിക്കുന്നത്. പക്ഷേ ലെഹങ്കയ്ക്ക് പകരം ഷോർട്സ് ആണ് ഈ പെൺകുട്ടി ധരിച്ചത്. ലെഹങ്ക ധരിക്കാൻ വധു മറന്നുപോയതാണോ അതോ മനഃപൂർവം ചെയ്തതാണോ എന്നാണ് ഇപ്പോഴത്തെ ഏവരുടെയും സംശയം. എന്തായാലും വധുവിന്റെ വസ്ത്രം ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു. കളിയാക്കിയും വധുവിന്റെ ധൈര്യം അപാരമാണെന്നും തരത്തിലുളള കമന്റുകളും വരുന്നുണ്ട്.

Punjab Bride Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: