കല്യാണം വരനേയും വധുവിനേയും സംബന്ധിച്ച് സന്തോഷം മാത്രമല്ല അല്‍പ്പമൊക്കെ ടെന്‍ഷന്‍ കൂടി നല്‍കുന്നതാണ്. ടെന്‍ഷന്‍ മൂത്ത് വരനും വധുവുമൊക്കെ ചെയ്യുന്ന മണ്ടത്തരങ്ങളുടെ പല പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറാറുണ്ട്. അത്തരത്തിലൊന്നാണ് ഇത്.

ഇവിടെ കൗതുകവും ആകാംഷ കൂടി പോയത് വധുവിനാണ്. ആകാംഷ കൂടി പോയ വധു വരനെ താലി ചാര്‍ത്തുകയായിരുന്നു. തമാശ അവിടം കൊണ്ട് തീരുന്നില്ല. വരനേയും വധുവിനേയും പോലെ തന്നെയായിരുന്നു ചുറ്റുമുണ്ടായിരുന്നവരും ചടങ്ങ് നടത്താനെത്തിയ പൂജാരിയുമെല്ലാം.

താലി വധുവിന്റെ കൈയ്യില്‍ എടുത്ത് കൊടുത്താണ് സംഭവം തുടങ്ങുന്നത്. വരന് താലി കൈമാറാന്‍ പറയുന്നതിന് പകരം പൂജാരി പറയുന്നത് താലി കെട്ടാന്‍, കേട്ടപാതി കേള്‍ക്കാത്ത പാതി വധു വരനെ താലി ചാര്‍ത്തി. കണ്‍മുന്നില്‍ നടന്ന അബദ്ധം തിരിച്ചറിയാന്‍ പോലും വയ്യാത്ത അത്ര ആകാംഷയിലായിരുന്നു കൂടി നിന്നവര്‍. അവര്‍ പൂവെറിഞ്ഞും ശബ്ദമുണ്ടാക്കിയും ആഘോഷിച്ചു.

അപ്പോഴാണ് പൂജാരിക്കും വരനുമെല്ലാം അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞത്. ഇതോടെ താലി തിരികെ വാങ്ങി വരന് നല്‍കി. വരന്‍ വധുവിനെ താലി ചാര്‍ത്തി. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook