ഗുരുവായൂര്‍: കല്യാണ മണ്ഡപങ്ങളില്‍ വധൂവരന്മാര് ഇപ്പോള്‍ പല സ്റ്റൈലില്‍ എത്താറുണ്ട്. ചിലര്‍ സാധാരണ രീതിയിലായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ പാട്ടും നൃത്തവുമൊക്കെയായും കടന്നു വരും. എന്നാല്‍ ഇതിനെല്ലാം മുകളിലായി ചെണ്ടമേളവുമായി എത്തിയ വധുവാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
വധുമാത്രമല്ല ചെണ്ട മേളത്തിന്റെ ഭാഗമായത്. വധുവിന്റെ പിതാവും വരനുമടക്കം എല്ലാവരും സ്റ്റേജിന് താഴെ കൊട്ടിക്കയറുന്നുണ്ടായിരുന്നു. വധുവിന്റെ ആവേശം കണ്ട് ആദ്യം കൂടെക്കൂടിയത് വരന് തന്നെയാണ്. ഇലത്താളവുമായി മേളക്കാരുടെ താളത്തിനൊപ്പം വരനും കൂടി. വൈകാതെ തന്നെ പിതാവും സംഘത്തിനൊപ്പം ചേര്‍ന്നു.
പിന്നീട് ഉത്സാവന്തരീക്ഷമായിരുന്നു ഓഡിറ്റോറിയത്തില്‍. വധുവിനും വരനും പിതാവിനും ഒപ്പം മേളക്കാരും കൂടിയതോടെ ആവേശവും ഉണര്‍ന്നു. ആവേശം പിന്നീട് ആസ്വാദനത്തിലേക്കെത്തി. കണ്ടു നില്ക്കുന്നവരുടെ മുഖങ്ങളില്‍ മേളത്തിന്റെ താളമുണ്ടായിരുന്നു. ഒടുവില്‍ കൊട്ടിക്കയറി വധുവും വരനും അങ്ങ് കെട്ടുന്നതും വീഡിയോയില്‍ കാണാം.
ഗുരുവായൂർ കാണിപ്പയ്യൂർ സ്വദേശിയാണു വധു. ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കല്യാണമണ്ഡപത്തിൽ ഞായാഴ്ചയാണു വിവാഹം നടന്നത്.