scorecardresearch
Latest News

ആചാരമല്ലേ, മാറ്റിക്കൂടെ; വധുവിന്റെ കാലിൽ തൊട്ട് വരന്‍

വരന്‍ അര്‍ണവ് റോയ് വധു ദിതി ഗരോഡിയയുടെ കാലുകളില്‍ തൊട്ടു വണങ്ങിയത് ഇരുവരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ചടങ്ങിനെത്തിയ എല്ലാവരെയും ഞെട്ടിച്ചു

Viral wedding, groom touches bride’s feet, ie malayalam

ആറ് നാട്ടില്‍ നൂറ് ഭാഷ എന്നു പറഞ്ഞതുപോലെയാണ് ഇന്ത്യന്‍ വിവാഹങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യം. സ്ഥലത്തിനും സമുദായത്തിനും ജാതികള്‍ക്കുമനുസരിച്ച് ആചാരങ്ങള്‍ മാറിക്കൊണ്ടേയിരിക്കും.

വിവാഹങ്ങളിൽ ആചാരങ്ങൾ അണുവിട തെറ്റാതെ പരമ്പരാഗതമായി തുടർന്നുപോരുന്നവരാണ് ഏറെയും. വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമാണ് ആചാരങ്ങള്‍ക്കനുസൃതമല്ലാതെ വിവാഹിതരാവുന്നവര്‍.

പരമ്പരാഗത ആചാരങ്ങളെ പടിക്കു പുറത്തുനിര്‍ത്തി പുതിയ ജീവിതത്തിനു പുതിയ രീതികള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ചിലപ്പോഴെങ്കിലും മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇത്, ആചാരപ്രകാരം നടന്നൊരു വിവാഹത്തിൽ നടന്ന ആചാരലംഘനത്തിന്റെ കഥയാണ്.

വിവാഹത്തിനുശേഷം വധുവിന്റെ കാലില്‍ തൊടുകയാണ് വരന്‍. വിവാഹം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ 70 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

വരന്‍ അര്‍ണവ് റോയ് വധു ദിതി ഗരോഡിയയുടെ കാലുകളില്‍ തൊട്ടു വണങ്ങിയത് ഇരുവരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ചടങ്ങിനെത്തിയ എല്ലാവരെയും ഞെട്ടിച്ചു. അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് പുഞ്ചിരിയോടെ നിലകൊണ്ട ദിതിയെ തുടർന്ന് അര്‍ണവ് ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. മനോഹരമായ ആ നിമിഷത്തില്‍ ഇരുവരും വളരെയധികം ആഹ്ളാദഭരിതരാണ്.

ആശീര്‍വാദം തേടി ഭര്‍ത്താവിന്റെ പാദങ്ങളില്‍ സ്ത്രീ തൊടുന്നതാണ് നിലനില്‍ക്കുന്ന ആചാരം. അര്‍ണവിന്റെ നീക്കം വിവാഹ കര്‍മിക്ക് അത്ര ദഹിച്ചിരുന്നില്ല.

”ഞങ്ങളുടെ പണ്ഡിറ്റിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല,” വീഡിയോ പങ്കുവച്ചുകൊണ്ട് ദിതി ഗരോഡിയ അടിക്കുറിപ്പില്‍ എഴുതി. എന്നാല്‍ ചടങ്ങിന്റെ അവസാനത്തോടെ, ‘നിങ്ങള്‍ വളരെ ഭാഗ്യവതിയാണ്’ അദ്ദേഹം തന്നോട് പതുക്കെപ്പറഞ്ഞതായും ദിതി എഴുതി. ”എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ തുല്യമായ ആളെ വിവാഹം കഴിക്കൂ!”എന്നും അവള്‍ കുറിച്ചു.

Also Read: ഹിമച്ചില്ലുകൾക്കിടയിലൊരു മത്സ്യം; കണ്ടെത്താമോ 15 സെക്കൻഡിൽ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Breaking the tradition groom touches brides feet during wedding ceremony