Latest News

ഓഫീസിലെ അവസാന ദിവസം സ്പൈഡര്‍മാനായി അവതരിച്ച് ബാങ്ക് ജീവനക്കാരന്‍

സഹപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നു

ജോലിസ്ഥലത്ത് എല്ലാവരും നിങ്ങളെ എന്നും ഓര്‍ത്തിരിക്കാന്‍ എന്താണ് ചെയ്യാന്‍ പറ്റുക? ഈ ചോദ്യത്തിനുളള മികച്ചൊരു ഉത്തരമാണ് ഒരു ബ്രസീലിയക്കാരന്‍ തന്റെ പ്രവൃത്തിയിലൂടെ നല്‍കിയത്. ജോലി സ്ഥലത്തെ തന്റെ അവസാനത്തെ ദിനം സ്പൈഡര്‍മാനായി വേഷം ധരിച്ച് വന്നാണ് അദ്ദേഹം സഹപ്രവര്‍ത്തകരെ മുഴുവന്‍ ഞെട്ടിച്ചത്. സാവോ പോളോ ബാങ്കിലെ ഉദ്യോഗസ്ഥനാണ് സ്പൈഡര്‍മാന്റെ വേഷം ധരിച്ച് ജോലിക്ക് എത്തിയത്. സഹപ്രവര്‍ത്തകര്‍ ചിത്രം പകര്‍ത്തിയതോടെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

ജോലി ഉപേക്ഷിച്ചതിന് ശേഷം അവസാനദിവസമാണ് ഇദ്ദേഹം ഇപ്രകാരം വന്നതെന്ന് സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പായി പറയുന്നു. ഇദ്ദേഹം ജോലി ചെയ്യുന്നതും സഹപ്രവര്‍ത്തകനെ സഹായിക്കുന്നതും ചിത്രത്തില്‍ കാണാം. ‘ജോലി സ്ഥലത്തെ അവസാനത്തെ ദിവസം ബോസിനെ പ്രാന്താക്കുന്ന ജീവനക്കാരന്‍’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലും ചിത്രം വൈറലായി. കൂടാതെ ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

Web Title: Brazilian banker comes dressed as spider man on his last day of work

Next Story
മുണ്ടുടുത്ത് മാസായി യതീഷ് ചന്ദ്ര ഐപിഎസ്; കാക്കിക്കുള്ളിലെ കലാകാരന്റെ നൃത്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express