കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം ഇതു മൂന്നും ഒരുമിച്ചെത്തിയാല്‍ ജീവന് തിരിച്ചു കിട്ടുക തന്നെ പ്രയാസം. എന്നാല്‍ ഫിലിപ്പൈൻസില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പ്രകൃതി ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി സി. ജെ. ഹസ്മി എന്ന 11 കാരന് രക്ഷപ്പെട്ടു.
മരണത്തെ മുഖാമുഖം കാണുമ്പോള്‍ രക്ഷപ്പെടാന്‍ കിട്ടുന്ന ഒരു മാര്‍ഗവും ആരും പാഴാക്കില്ല. പ്രകൃതി ദുരന്തം തേടിയെത്തിയപ്പോള്‍ ഹസ്മി ഫ്രിഡ്ജിലാണ് അഭയം തേടിയത്. 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഫ്രിഡ്ജ് കണ്ടെടുത്തത്.
ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡാണ് ഫെയ്സ്ബുക്കിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചത്. ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ലെയ്റ്റിലെ ബെബെ സിറ്റിയില്‍ നിന്നാണ് ഫ്രിഡ്ജ് കണ്ടെടുത്തത്. ഫ്രിഡ്ജിനുള്ളില് ചുരുണ്ടു കൂടി കിടക്കുന്ന ഹസ്മിയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ബെബെ സിറ്റി ഫയര്‍ സ്റ്റേഷന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ രക്ഷപ്പെടുത്തിയതിന് ശേഷം ഹസ്മിയുടെ ആദ്യ വാക്ക് വിശക്കുന്നു എന്നായിരുന്നെന്ന് പറയുന്നു. അപകടം നടക്കുമ്പോള്‍ ആരുടെയെങ്കിലും കൂടെയാണോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് താനിപ്പോള്‍ ഒറ്റയ്ക്കാണെന്നും ഹസ്മി മറുപടി പറഞ്ഞു.
മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോള്‍ ഹസ്മി വീട്ടിലായിരുന്നെന്നാണ് പ്രാദശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസ്മിക്ക് ഗുരുതര പരിക്കുകള്‍ പട്ടിയിട്ടുണ്ടെന്നും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഹസ്മിയുടെ ബന്ധു യുവാനിറ്റൊ ഒറല്ലാനൊ പറയുന്നു.
Also Read: വിജയ്യുടെ അറബിക് കുത്തിന് ചുവടുവച്ച് പി.വി.സിന്ധു; വീഡിയോ