/indian-express-malayalam/media/media_files/2025/12/15/bondi-beach-shooting-2025-12-15-21-48-13.jpg)
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആക്രമണ ദൃശ്യങ്ങളിൽ നിന്ന്
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിൽ ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ പത്ത് വയസ്സുകാരി ഉൾപ്പെടെ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
ലോകമെമ്പാടും ഞെട്ടലുണ്ടാക്കിയ സംഭവം ആയിരക്കണക്കിന് ആളുകളാണ് ഇന്റർനെറ്റിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് വെടിവെയ്പ്പിനെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്.
/indian-express-malayalam/media/post_attachments/22bab2f3-59a.png)
രാജ്യത്തെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുണ്ടായ വെടിവയ്പ്പിനു ശേഷം തോക്ക് കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് അറിയിച്ചു. ആക്രമണത്തെ ഭീകരവാദം എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Also Read: സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്: 10 മരണം, നിരവധി പേർക്ക് പരിക്ക്
ജൂത ആഘോഷമായ 'ഹനുക്ക' നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇയാൾ മരിച്ചതായാണ് വിവരം. ഇവർ അച്ഛനും മകനുമാണെന്നാണ് വിവരം. സാജിദ് അക്രം (50) ആണ് മരിച്ചത്. മകൻ നവീദ് അക്രം (24) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അക്രമികളുടെ കാറിൽ നിന്ന് രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പതാകകൾ കണ്ടെത്തിയതായി മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വെടിവെയ്പ്പിനു പിന്നാലെ ജനങ്ങൾ ബോണ്ടി ബീച്ച് പരിസരത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read More: പഹൽഗാം ഭീകരാക്രമണ കേസ്: കുറ്റപത്രം സമർപ്പിച്ച് എൻഐഎ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us