മുംബൈ: 22 ദിവസമായി കാണാതായ സിഎ വിദ്യാർഥി ശുഭം എന്ന ചെറുപ്പക്കാരനെ കണ്ടെത്താൻ ബോളിവുഡ് താരത്തിന്റെ ട്വീറ്റ്. ബോളിവുഡ് താരരാജാവ് ഹൃത്വിക് റോഷനാണ് കാണാതായ യുവാവിന്രെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.കാണാതായ ശുഭത്തെ കണ്ടെത്തുന്നവർ ബന്ധപ്പെട്ടവരെ അറിയിക്കണം എന്ന സന്ദേശവും താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.


ശുഭത്തിന്റെ സഹോദരി റിച്ച മിശ്രയാണ് ഹൃത്വിക് റോഷനോട് തന്രെ സഹോദരനെ കണ്ടെത്താൻ സഹായം തേടിയത്. റിച്ച മിശ്രയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ഹൃത്വിക് റോഷൻ തന്റെ ട്വിറ്റർ പേജിലൂടെ വാർത്ത ട്വീറ്റ് ചെയ്യുകയായിരുന്നു. താരത്തിന്രെ ട്വീറ്റ് കണ്ട ആരാധകരും, ഫോളോവേഴ്സും വാർത്ത ഷെയർ ചെയ്തിട്ടുണ്ട്. 17 ലക്ഷത്തോളം പേരാണ് ട്വിറ്ററിൽ ഹൃത്വിക് റോഷനെ ഫോളോ ചെയ്യുന്നത്. വളരെ അപൂർവ്വമായിട്ടായിരിക്കാം ഒരു ബോളിവുഡ് താരം ഇത്തരത്തിലുള്ളൊരു വാർത്ത ട്വീറ്റ് ചെയ്യുന്നത്. സാമൂഹിക പ്രതിബന്ധതയുള്ള നടന്രെ ട്വീറ്റിനെ നവമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഹൃത്വിക് റോഷന്റെ ട്വീറ്റിലൂടെ 22 ദിവസമായി കാണാത ശുഭ എന്ന ചെറുപ്പക്കാരനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ