ഇന്ന് സോഷ്യൽ മീഡിയയുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട താരമാണ് വ്യവസായി ബോബി ചെമ്മണൂർ. ട്രോളുകളെ അതിന്റെ സ്പിരിറ്റിലെടുക്കുന്ന ബോബി പലപ്പോഴും അഭിമുഖങ്ങളിൽ ട്രോളന്മാർക്ക് നന്ദി പറയാറുമുണ്ട്. ഇപ്പോഴിതാ, അമേരിക്കൻ പ്രസിഡന്റിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങുകയാണ് താനെന്ന വിശേഷം പങ്കുവയ്ക്കുകയാണ് ബോബി ചെമ്മണൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബോബി ഇക്കാര്യം പറഞ്ഞത്.

അമേരിക്കൻ പ്രസിഡന്റിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങുന്നു.

#bobychemmanur #rollsroyce

Posted by Boby Chemmanur on Sunday, January 10, 2021

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്സ് ലേലത്തിൽ എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.

Read more: പതിനാലു കോടി രൂപയുടെ ടാക്സി കണ്ടോ; ബോ ചെ അണ്ണന്റെ കാര്‍ പകര്‍ത്തി യൂട്യൂബര്‍മാര്‍

2010 മോഡൽ ബ്ലാക്ക് നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിലാണ് കാർ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. “എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്,” എന്ന് ട്രംപ് സൈൻ ചെയ്ത ഓട്ടോഗ്രാഫും ഈ റോൾസ് റോയ്സ് വാങ്ങുന്നവർക്ക് ലഭിക്കുമെന്നാണ് പ്രത്യേകത.

ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന, കോടികൾ വിലമതിക്കുന്ന, സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ലക്ഷ്വറിയായ റോൾസ് റോയ്സ് കാർ കേരളത്തിൽ ടാക്സിയാക്കി ഓടിച്ചും ബോബി ചെമ്മണ്ണൂർ മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. പതിനാലു കോടി രൂപ വിലയുള്ള, സ്വർണം പൂശിയ ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയ്സ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. കാറൊന്ന് കാണാനും അകത്തു കയറാനും വീഡിയോ പകർത്താനുമൊക്കെ യൂട്യൂബർമാരുടെ ബഹളമാണ്.

അടുത്തിടെ ഫ്ളവേഴ്സ് ടിവിയുടെ സ്റ്റാർ മാജിക് വേദിയിൽ അതിഥിയായെത്തിയ ബോബി ചെമ്മണൂരിന്റെ വീഡിയോയും വൈറലായിരുന്നു. വേദിയിൽ മിനിസ്ക്രീൻ താരങ്ങൾക്കൊപ്പം ചുവടുവെച്ചും മാർഷൽ ആർട്സിലെ അടവുകൾ പയറ്റിയും ഫുട്ബോൾ കളിച്ചും നൃത്തം ചെയ്തും ബോബി പ്രേക്ഷകരെ കയ്യിലെടുത്തു. ബോബി ചെമ്മണൂരിനെ വേദികളിൽ അവതരിപ്പിക്കുന്ന അപരനും വേദിയിലെത്തിയതോടെ രസകരമായ കാഴ്ചകൾക്കാണ് ‘സ്റ്റാർ മാജിക്’ വേദി സാക്ഷിയായത്.

അവതാരകയുടെയും സ്റ്റാർ മാജിക് താരങ്ങളുടെയും ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് ബോബി നൽകിയത്. മുകേഷിന്റെ സഹോദരിപുത്രനും നടനുമായ ദിവ്യ ദർശനും സ്റ്റാർ മാജികിന്റെ ഈ എപ്പിസോഡിൽ അതിഥിയായി എത്തിയിരുന്നു. നടന്മാരായ നോബി മാർക്കോസ്, അനു മോൾ, മൃദുല, അനു ജോസഫ്, കൊല്ലം സുധി, ബിനു അടിമാലി എന്നിവരും ചോദ്യശരങ്ങളും കൗണ്ടറുകളുമായാണ് ബോബി ചെമ്മണ്ണൂരിനെ വരവേറ്റത്.

Read more: ‘കിം കിം കിം’ ചുവടുകളുമായി ബോബി ചെമ്മണൂർ വേദിയിൽ; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook