സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണ്ണൂർ. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ബോ ചെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ഇപ്പോഴിതാ, ഓണപ്പാട്ടുമായി എത്തുകയാണ് ബോചെ.
Read more: ഓണമല്ലേ, അൽപ്പം കളർഫുളാവട്ടെ; മാവേലി വേഷത്തിൽ ബോ ചെ
പ്രമോദ് പപ്പന്‍ ടീമാണ് ഈ ഓണപ്പാട്ടിനു പിറകിൽ. ബോബി ചെമ്മണ്ണൂർ അഭിനയിച്ചിരിക്കുന്ന ഈ ഓണഗാനം ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ബോബി വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
ജനാർദ്ദനൻ പുതുശ്ശേരിയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആയോധനമുറകളിലും ഡാൻസിലുമൊക്കെ തനിക്കുള്ള അഭിരുചി ഓണപ്പാട്ടിലും ബോചെ പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന് റിലീസിനെത്തിയ ഈ ഗാനം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Read more: ഭാര്യയ്ക്ക് ഈ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റില്ല, നല്ല വഴക്ക് കിട്ടാറുണ്ടെനിക്ക്; മനസു തുറന്ന് ബോചെ
ഏതാനും മാസങ്ങൾക്ക് മുൻപ്, ബോബി പാടിയ ‘ലവ് യൂ എവരിബഡി’ എന്ന റാപ്പ് സോങ്ങും വൈറലായിരുന്നു. “ഞാൻ നിങ്ങടെ സ്വന്തം ബോബി, എനിക്കുണ്ട് നിന്നെ പോലെ പല പല ഹോബി,’ എന്നിങ്ങനെ രസകരമായ വരികളാണ് പാട്ടിലുള്ളത്.